ജിവാറുൽ മുസ്തഫ ഗ്രാന്റ് മീലാദ് കോൺഫറൻസ് സെപ്തംബർ 11 ന് കണ്ണൂരിൽ
മജ്‌ലിസ് അൽമദീന ചെയർമാൻ സയ്യിദ് അസ്‌ലം തങ്ങൾ അൽ മശ്ഹൂറിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജിവാറുൽ മുസ്തഫ ഗ്രാന്റ് മീലാദ് കോൺഫറൻസ് സെപ്തംബർ: 11 ന് കണ്ണൂരിൽ
കണ്ണൂർ: മജ്‌ലിസ് അൽമദീന ചെയർമാൻ സയ്യിദ് അസ്‌ലം തങ്ങൾ അൽ മശ്ഹൂറിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജിവാറുൽ മുസ്തഫ ഗ്രാന്റ് മീലാദ് കോൺഫറൻസ് സെപ്തംബർ: 11 ന് കണ്ണൂരിൽ നടക്കുമെന്ന് ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.വൈകുന്നേരം നാലു മണിക്ക് കണ്ണൂർ താണ അമാനി ഓഡിറ്റോറിയത്തിൽ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
ഗ്രാന്റ് മൗലിദ്, അസ്മാഉൽ ഹുസ്ന, അസ്മാഉന്നബീ ( സ ), മദ്ഹു റസൂൽ പ്രഭാഷണം, ഇശ്ഖ് മജ്ലിസ്, അന്നദാനം തുടങ്ങിയവയുമുണ്ടാകും.സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ ട്രഷറർ പി പി ഉമർ മുസ്ലിയാർ, പാണക്കാട് സയ്യിദ് ബഷീർ അലി ശിഹാബ് തങ്ങൾ, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.
സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും പണ്ഡിതന്മാരുംപ്രഭാഷകരും ജനപ്രതിനിധികളും ഉൾപ്പെടെ 1500 പേർപരിപാടിയിൽ പങ്കെടുക്കും
ജിവാറുൽ മുസ്തഫാ മീലാദ് കോൺഫറൻ സിൻ്റെ ഭാഗമായിഏർപ്പെടുത്തിയ സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങൾ സ്മാരക സേവനമുദ്ര പുരസ്‌കാരംജീപാസ് ബഷീറിന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ചടങ്ങിൽവെച്ച് നൽകും.സംഘാടക സമിതി ചെയർമാൻ അഡ്വ. സയ്യിദ് നിസാർ അൽ മശ്ഹൂർ, ഡോ. സയ്യിദ് ഗാലിബ് അൽ മശ്ഹൂർ, എകെ അബ്ദുൽ ബാഖി, മഹറൂഫ് ദാരിമി, കബീർ കണ്ണാടിപ്പറമ്പ് എന്നിവർ വാർത്താസമ്മേളനത്തിൽപങ്കെടുത്തു.