ജീവം ഗ്രൂപ്പ് കൂട്ടായ്മ സംഗമം മമ്പറം ഇന്ദിരാ ഗാന്ധി പബ്ളിക് സ്കൂളിൽ നടത്തും
ഇന്ദിരാഗാന്ധി പബ്ലിക്ക് സ്കൂൾ, ജീവം ഗ്രൂപ്പ് , ലയൺസ് ഇൻ്റർനാഷണൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 14 ന് ഇന്ദിരാഗാന്ധി പബ്ലിക്ക് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും.
കണ്ണൂർ: ഇന്ദിരാഗാന്ധി പബ്ലിക്ക് സ്കൂൾ, ജീവം ഗ്രൂപ്പ് , ലയൺസ് ഇൻ്റർനാഷണൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 14 ന് ഇന്ദിരാഗാന്ധി പബ്ലിക്ക് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. ഇന്ദിരാഗാന്ധി പബ്ലിക്ക് സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന വിവിധ കലാ കായിക മത്സരത്തിൽ പങ്കെടുത്ത് സംസ്ഥാനതലത്തിൽ വിജയിച്ചവർക്കുള്ള അവാർഡ് ദാനം, ജീവം ഗ്രൂപ്പിൻ്റെ ആരോഗ്യ പരിരക്ഷണ ബോധവത്കരണവും സൗജന്യ മെഡിക്കൽ ക്യാമ്പും ബഹുമുഖ പ്രതിഭകളെയും രാഷ്ട്രപതി, മുഖ്യമന്ത്രി എന്നിവരിൽ നിന്നും അവാർഡ് വാങ്ങിയ വിജിലൻസ് എസ് പി പ്രജീഷ് തോട്ടത്തിൽ ഫയർ ഫോഴ്സ് രംഗത്തെ ദീപു കീഴത്തൂർ ഉൾപ്പെടെയുള്ള വ്യക്തിത്വങ്ങളെ ആദരിക്കൽ, ജീവം ഗ്രൂപ്പിൻ്റെ കലാപ്രതിഭകൾ നടത്തുന്ന കലാപരിപാടികൾ, ഡോ പ്രസാദ് എം വിയുടെ ജീവിത ശൈലി രോഗങ്ങളെ കുറിച്ചുള്ള പ്രഭാഷണം എന്നിവയുണ്ടാകും.
കാലത്ത് എട്ടര മുതൽ വൈകീട്ട് 4 വരെ നടക്കുന്ന പരിപാടി ജസ്റ്റിസ് ജ്യോതീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ മമ്പറം ദിവാകരൻ, കെ പിടി ജലീൽ, വിനോദ് കുമാർ, കാണി പ്രകാശൻ എന്നിവർ പങ്കെടുത്തു.