കൂത്തുപറമ്പിൽ ജയന്തി രാജൻ്റെ തോൽവി: മണ്ഡലം ജനറൽ സെക്രട്ടറി ക്കെതിരെ അച്ചടക്ക നടപടിയെടുത്ത് ലീഗ്
കൂത്തുപറമ്പിൽ മുസ്‌ലിം ലീഗ് സ്ഥാനാർത്ഥി ജയന്തി രാജൻ തോൽവിയടഞ്ഞ സംഭവത്തിൽ അച്ചടക്ക നടപടിയുമായി ജില്ലാ നേതൃത്വം. കൂത്തുപറമ്പ് മണ്ഡലം ജനറൽ സെക്രട്ടറി ഷാഹുൽ
പാനൂർ : കൂത്തുപറമ്പിൽ മുസ്‌ലിം ലീഗ് സ്ഥാനാർത്ഥി ജയന്തി രാജൻ തോൽവിയടഞ്ഞ സംഭവത്തിൽ അച്ചടക്ക നടപടിയുമായി ജില്ലാ നേതൃത്വം. കൂത്തുപറമ്പ് മണ്ഡലം ജനറൽ സെക്രട്ടറി ഷാഹുൽ ഹമീദിനെയും ഭാര്യ നദീറ ഷാഹുൽ ഹമീദിനെയും തൽസ്ഥാനങ്ങളിൽ നിന്നും നീക്കി. എൽ ഡി എഫ് സ്ഥാനാർത്ഥി പി കെ പ്രവീണിൻ്റെ പോസ്റ്റർ വനിതാ ലീഗ് നേതാവായ നദീറ തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് വാട്സ്ആപ്പ് സ്‌റ്റസാക്കിയിരുന്നു.
മുസ്ലിം ലീഗ് സ്ഥാനാർത്ഥിക്കെതിരെ വോട്ടു മറിക്കാൻ ഷാഹുൽ ഹമീദിൻ്റെ നേതൃത്വത്തിൽ ഒരു വിഭാഗം മണ്ഡലം നേതാക്കൾ ശ്രമിച്ചുവെന്നായിരുന്നു ആരോപണം ഷാഹുൽ ഹമീദ് രാജിവയ്കണമെന്ന് ആവശ്യപ്പെട്ട് യുത്ത് ലീഗ് പ്രവർത്തകർ കോലം കത്തിച്ചു പ്രകടനം നടത്തിയിരുന്നു. ഇതേ തുടർന്ന് ശക്തമായ പ്രതിഷേധം ഒരു വിഭാഗം പ്രവർത്തകർക്കിടെയിൽ നിലനിൽക്കവെയാണ് ലീഗ് നേതൃത്വം അച്ചടക്ക നടപടിയെടുത്തത്. ആയിരത്തോളം വോട്ടുകൾക്കാണ് കൂത്തുപറമ്പ് മണ്ഡലത്തിലെ ലീഗ് സ്ഥാനാർത്ഥിജയന്തി രാജൻ തോറ്റത്.
ലീഗ് ദേശീയ ജനറൽ സെക്രട്ടറിമാരിൽ ഒരാളായ ജയന്തി രാജനെ സംസ്ഥാനനേതൃത്വം പ്രത്യേക താൽപര്യമെടുത്താണ് സ്ഥാനാർത്ഥിയാക്കിയത്. ഇക്കുറി കൂത്ത്പറമ്പ് പിടിച്ചെടുക്കുന്നതിനായി അതിശക്തമായ പോരാട്ടമാണ് യുഡിഎഫ് നടത്തിയത് എന്നാൽ ഇതിനിടെയിൽ ലീഗിലെ ഒരു വിഭാഗം സ്വന്തം പാർട്ടിയിലെ വനിതാ നേതാവിനെ കാലുവാരി തോൽപ്പിക്കുകയായിരുന്നു.