കണ്ണൂരിൽ തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജന്മദിനാഘോഷം നടത്തി
പുരയ്ടിച്ചി തലൈവി യെന്ന് അറിയപ്പെടുന്ന തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജന്മജയന്തി ആഘോഷം കണ്ണൂരിൽ സംഘടിപ്പിച്ച് തമിഴ് മക്കൾ. കണ്ണൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന നേതാജി പബ്ലിക് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ ജന്മ ജയന്തി ദിനാഘോഷം സംഘടിപ്പിച്ചത്.
കണ്ണൂർ : പുരയ്ടിച്ചി തലൈവി യെന്ന് അറിയപ്പെടുന്ന തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജന്മജയന്തി ആഘോഷം കണ്ണൂരിൽ സംഘടിപ്പിച്ച് തമിഴ് മക്കൾ. കണ്ണൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന നേതാജി പബ്ലിക് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ ജന്മ ജയന്തി ദിനാഘോഷം സംഘടിപ്പിച്ചത്.
കണ്ണൂരിലെ തമിഴ് സമൂഹത്തെ കൂട്ടിച്ചേർത്ത് സംഘടിപ്പിച്ച പരിപാടിയിൽ നേതാജി പബ്ലിക് ഫൗണ്ടേഷൻ ചെയർമാൻ തെങ്കാശി എസ് കറുപ്പസ്വാമി ജയലളിത അനുസ്മരണ ഭാഷണം നടത്തി.ഗാന്ധി യുവമണ്ഡലം സംസ്ഥാന പ്രസിഡണ്ട് പ്രദീപൻ തൈക്കണ്ടി ഉദ്ഘാടനം ചെയ്തു. എം ചിത്തമ്മാൾ, ആറുമുഖം, ദുരൈക്കണ്ണ്, വി സുബ്രഹ്മണി , പ്രഭു, പാർത്ഥിപൻ, അയ്യപ്പൻ, പൊങ്കാർ, എൻ രാഘവൻ, എസ് ശേഷൻ, ആർ ചിന്നസ്വാമി, ആർ കണ്ണൻ, മാരി മുത്തു, എസ് മൈക്കിൾ, മോളി, എൻ സംഗീത്, എസ് വീരസ്വാമി, മണികണ്ഠൻ തുടങ്ങിയവർ സംസാരിച്ചു. മധുരപലഹാര വിതരണവുമുണ്ടായി. ജയലളിതയുടെ ഛായചിത്രത്തിൽ പുഷ്പാർച്ചനയും നടന്നു.