ജെ.സി.ഐ സോൺ പ്രസിഡൻ്റായി ജസിൽ ജയനെ തെരഞ്ഞെടുത്തു

കണ്ണൂർ,കാസർഗോഡ്,മാഹീ,വയനാട് ഉൾപ്പെടുന്ന ജെ.സി.ഐ ഇന്ത്യ മേഖല 19ന്റെ, 2025 വർഷത്തെ മേഖല പ്രസിഡൻ്റായി ജസിൽ  ജയനെ തിരഞ്ഞെടുത്തു

 

കണ്ണൂർ:കണ്ണൂർ,കാസർഗോഡ്,മാഹീ,വയനാട് ഉൾപ്പെടുന്ന ജെ.സി.ഐ ഇന്ത്യ മേഖല 19ന്റെ, 2025 വർഷത്തെ മേഖല പ്രസിഡൻ്റായി ജസിൽ  ജയനെ തിരഞ്ഞെടുത്തു .ധർമശാല   ലക്സോട്ടിക്ക കൺവൻഷൻ സെന്ററിൽ   നടന്ന മേഘല സമ്മേളനം മുൻ കേരള വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജൻ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ മേഘല അദ്ധ്യക്ഷൻ രജീഷ് ഉദുമ അദ്ധ്യക്ഷത വഹിച്ചു.

ജെ.സി.ഐ കാനനൂരിൻ്റെ മെമ്പറാണ് ജസിൽ ജയൻ,ഭാര്യ ഗ്രീഷ്മ ജസിൽ,  മക്കൾ ജുവാൻ ജസിൽ ,ജനാവ് ജസിൽ ,പാട്ണർ ജാസ ജ്വാൽസ് കണ്ണൂർ.