ജാമിഅ: അൽ ഹിന്ദ് അൽ ലാമിയ്യ സനദ് ദാന സമ്മേളനം ഫെബ്രുവരി ആറിന് തുടങ്ങും
സ്ഡം ഇസ്ലാമിക് ഓർഗനൈസേഷന്റെ വിദ്യാഭ്യാസ സ്ഥാപനമായ ജിമിഅ: അൽ ഹിന്ദ് അൽ ഇസ്ലാമിയ്യയുടെ മൂന്നാമത് സനദ് ദാന സമ്മേളനം ഫെബ്രുവരി ആറു മുതൽ മൂന്നു ദിവസങ്ങളിലായി മലപ്പുറത്തെമിനി ഊട്ടിയിലും പാണക്കാട് ജാമിഅ:
കണ്ണൂർ:വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷന്റെ വിദ്യാഭ്യാസ സ്ഥാപനമായ ജിമിഅ: അൽ ഹിന്ദ് അൽ ഇസ്ലാമിയ്യയുടെ മൂന്നാമത് സനദ് ദാന സമ്മേളനം ഫെബ്രുവരി ആറു മുതൽ മൂന്നു ദിവസങ്ങളിലായി മലപ്പുറത്തെമിനി ഊട്ടിയിലും പാണക്കാട് ജാമിഅ: അൽ ഹിന്ദ് ക്യാപസിലുമായി നടക്കുമെന്ന് സംസ്ഥാന സെക്രട്ടറി കെ അബ്ദുള്ള ഫാസിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. റസിഡൻഷ്യൽ സംവിധാനത്തിലുള്ള കോഴ്സിൽ ഡിഗ്രി പഠനം പൂർത്തിയായവർക്കാണ് സനദ് നൽകുന്നത്.
മിനി ഊട്ടിയിലും വേങ്ങരയിലെ സബാഹ് സ്ക്വയറിലുമായാണ് സനദ് ദാന സമ്മേളനം. കാശ്മീർ അഹവ്‌ലേ ഹദീഫ് പ്രസിഡണ്ട് ഡോ: ശൈഖ് ലത്തീഫ് അൽ ഹിന്ദി സമ്മേളനം ഉദ്ഘാടനം ചെയ്യും. പി കെ കുഞ്ഞാലിക്കുട്ടി എംഎൽ എ മുഖ്യാതിഥിയാവും, വിവിധ രാഷ്ട്രീയ-സം ഘടനാനേതാക്കളും പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ പി സിറാജുദ്ധീൻ ,ഷംസുദ്ദീൻ എം കെ, ടി കെ ഉബൈദ്,എ സി ശിഹാബുദ്ദീൻ,അക്രം എം എന്നിവരും പങ്കെടുത്തു.