കണ്ണൂർ ജില്ലയിൽ ജമാഅത്തെഇസ്‌ലാമി ഏരിയാ സമ്മേളനങ്ങൾ നവംബർ15 ന് തുടങ്ങും

ജമാഅത്തെഇസ്‌ലാമി ഹിന്ദ് കണ്ണൂർ ജില്ലയിൽ 13 കേന്ദ്രങ്ങളിൽ നവംബർ, ഡിസംബർ മാസങ്ങളിലായി നടത്തുന്ന ഏരിയാ സമ്മേളനങ്ങൾക്ക് നവം: 15ന് തുടക്കമാവുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.

 


കണ്ണൂർ: ജമാഅത്തെഇസ്‌ലാമി ഹിന്ദ് കണ്ണൂർ ജില്ലയിൽ 13 കേന്ദ്രങ്ങളിൽ നവംബർ, ഡിസംബർ മാസങ്ങളിലായി നടത്തുന്ന ഏരിയാ സമ്മേളനങ്ങൾക്ക് നവം: 15ന് തുടക്കമാവുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. 15ന് വൈകുന്നേരം നാല് മണിക്ക് തലശ്ശേരി ഏരിയാ സമ്മേളനം തലശ്ശേരിയിലും, ഇരിട്ടി ഏരിയാ സമ്മേളനം ആറളത്തുമാണ് നടക്കുക. 22ന് എടക്കാട് സമ്മേളനം നടാലിലും, 28ന് മാടായി ഏരിയ സമ്മേളനം പഴയങ്ങാടിയിലുംനടക്കും.. 29ന് മൂന്ന് ഏരിയകളിൽ സമ്മേളനം നടക്കും. പയ്യന്നൂർ ഏരിയയായ കുഞ്ഞിമംഗലത്തും, പാനൂർ ഏരിയയായി കല്ലിക്കണ്ടിയിലും, ഇരിക്കൂറിലെ സമ്മേളനം. എ.എം.ഐ. ഗ്രൗണ്ടിലും നടക്കും. 

ഡിസംബർ ആറിന് വളപട്ടണം ഏരിയാ സമ്മേളനം കീരിയാട് വയൽ ഗ്രൗണ്ടിലും ഡിസംബർ 13 ന് മൂന്ന് ഏരിയകളിലാണ് സമ്മേളനം. ന്യൂമാഹി, പെരിങ്ങാടി ,കണ്ണൂർ  കക്കാട് മിനി സ്‌റ്റേഡിയത്തിലും, മട്ടന്നൂർ സമ്മേളനം മട്ടന്നൂർ ബസ്‌സ് റ്റാൻറിന് സമീപവും നടക്കും. ഡിസംമ്പർ 25ന് തളിപ്പറമ്പ്  സയ്യിദ് നഗറിലും 27ന്  മുണ്ടയാട് ഇ‌ൻറാർ സ്‌റ്റേഡിയത്തിലുമാണ് സമ്മേളനങ്ങൾനടക്കുന്നത്.

ഇസ്ലാമിക പ്രതിനിധാനത്തിന്റെ കർമസാക്ഷ്യം എന്ന സന്ദേശമാണ് സമ്മേളനം ഉയർത്തി കാട്ടുന്നത്. സമ്മേളനങ്ങൾ വൈകീട്ട് നാല് മുതൽ രാത്രി ഒമ്പത്‌വരെയാണ്. കാൽലക്ഷം പേർ പരിപാടികളിൽ പങ്കെടുക്കും.സമ്മേളന സന്ദേശം ജില്ലയിൽ ഒരു ലക്ഷം പേരിൽ എത്തിക്കാനുള്ള വിവധ പരിപാടികളാണ് ആസൂത്രണം ചെയ്‌തിട്ടുള്ളതെന്ന് ജില്ലാ പ്രസിഡണ്ട് ടി കെ മുഹമ്മദലി പറഞ്ഞു.ജില്ലാ ജനറൽ സിക്രട്ടറി ഇ അബ്ദുൾ സലാം മാസ്റ്റർ, വനിതാ വിഭാഗം ജില്ലാ പ്രസിഡണ്ട് സി സി ഫാത്തിമ, കൺവീനർ കെ എം മഖ്ബൂൽ ജില്ലാ സിക്രട്ടറി സി കെ അബ്ദുൾ ജബ്ബാർ എന്നിവരും പങ്കെടുത്തു.