ജമാഅത്തെ ഇസ്ലാമിയും ഇസ്ലാമിക തീവ്രവാദവും മുഖ്യപ്രമേയം ; പി. ജയരാജന്റെ പുസ്തകം പ്രകാശനം 26 ന്
സി.പി.എം സംസ്ഥാനസമിതി അംഗവും ഖാദിബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി.ജയരാജന്റെ പുസ്തകപ്രകാശനം നാളെ. കേരളം: മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം എന്ന പുസ്തകംരാവിലെ 10ന് കോഴിക്കോട് എന്‍.ജി.ഒ യൂണിയന്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്യും.
കണ്ണൂര്‍ : സി.പി.എം സംസ്ഥാനസമിതി അംഗവും ഖാദിബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി.ജയരാജന്റെ പുസ്തകപ്രകാശനം നാളെ. കേരളം: മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം എന്ന പുസ്തകംരാവിലെ 10ന് കോഴിക്കോട് എന്‍.ജി.ഒ യൂണിയന്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്യും.
സി.പി.എം നേതാക്കളായ പാലോളി മുഹമ്മദ് കുട്ടി, ഇ.പി ജയരാജന്‍, പി.എ മുഹമ്മദ് റിയാസ്, കെ.ടി ജലീല്‍, ടി.കെ ഹംസ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. കേരളത്തിലെ ഇസ്ലാമിക രാഷ്ട്രീയത്തെക്കുറിച്ചും രാഷ്ട്രീയ ഇസ്ലാമിനെക്കുറിച്ചുമുള്ള വിശകലനമാണ് പുസ്തകത്തിന്റെ ഉള്ളടക്കം.
കേരളത്തിലെ ഇസ്ലാമിക രാഷ്ട്രീയത്തെക്കുറിച്ചും രാഷ്ട്രീയ ഇസ്ലാമിനെക്കുറിച്ചും സി.പി.എം സ്വീകരിക്കുന്ന ന്യൂനപക്ഷ സമീപനങ്ങളെക്കുറിച്ചും ഒരു ഉന്നത സി.പി.എം നേതാവ് പരസ്യമായ അഭിപ്രായം പ്രകടിപ്പിക്കുന്നത് ആദ്യമായാണ്.
മാത്രമല്ല, മുസ്ലിം- ക്രിസ്ത്യന്‍ മതവിശ്വാസികള്‍ക്കിടയില്‍ എന്തുകൊണ്ട് ഇടതുപക്ഷത്തിന് സ്വാധീനമുറപ്പിക്കാന്‍ കഴിയുന്നില്ല എന്ന വസ്തുതയും സ്വയം വിമര്‍ശനപരമായി പുസ്തകം വിലയിരുത്തുന്നു. മലബാര്‍ കലാപം, ടിപ്പു സുല്‍ത്താന്റെ മലബാര്‍ നയം, കേരളത്തിലെ വര്‍ഗീയ കലാപങ്ങള്‍, വിമോചന സമരത്തിലെ ലീഗ് നിലപാട്, ലീഗില്‍ ജമാഅത്തെ ഇസ്ലാമി ചെലുത്തുന്ന ദുരൂഹമായ രാഷ്ട്രീയ സ്വാധീനം, അബ്ദുന്നാസര്‍ മഅ്ദനിയുടെ പ്രകോപന പ്രസംഗങ്ങള്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ഏറെ ചര്‍ച്ചകള്‍ക്കിടയാക്കിയേക്കാവുന്ന നിരീക്ഷണങ്ങളും പുസ്തകത്തിലുണ്ട്.
ജമാഅത്തെ ഇസ്ലാമി ആര്‍.എസ്.എസുമായും അതിന്റെ രാഷ്ട്രീയരൂപമായ ബി.ജെ.പിയോടും സന്ധി ചെയ്യുന്നു എന്നതിന്, ഇരു സംഘടനകളും തമ്മിലുള്ള കൂടിക്കാഴ്ചകള്‍ തെളിവാണെന്ന് പി. ജയരാജന്‍ എഴുതുന്നു.
തീവ്ര ഇടതുപക്ഷ നിലപാടുള്ള, മാവോയിസ്റ്റ് സംഘടനകളും ഇസ്ലാമിസ്റ്റുകളുമായുള്ള ഐക്യപ്പെടല്‍ കേരളത്തില്‍ പല വികസന പദ്ധതികളെയും അട്ടിമറിക്കുന്നതിനുള്ള സഖ്യമായി മാറിയിട്ടുണ്ടെന്ന് ജയരാജന്‍ നിരീക്ഷിക്കുന്നു.
എല്ലാതരത്തിലുമുള്ള വര്‍ഗീയതയെയും എതിര്‍ക്കുമ്പോഴും ഹിന്ദുത്വരാഷ്ട്രീയത്തിന്റെ അക്രമത്തിന്റെ ഇരകളില്‍ മുഖ്യം മുസ്ലിം ന്യൂനപക്ഷങ്ങളാണെന്ന തിരിച്ചറിവോടെ ഇടതുപക്ഷം ഇടപെടുന്നുമുണ്ട്. ഇങ്ങനെ ഇടപെടലുകള്‍ നടത്തുമ്പോള്‍ ന്യൂനപക്ഷ പ്രീണനം എന്ന വിമര്‍ശനം നേരിടുന്നുമുണ്ട്.
ഇടതുപക്ഷത്തിന്റെ ഇത്തരം നിലപാടുകളും ഇടപെടലുകളുമുണ്ടെങ്കിലും മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കിടയിലുള്ള സ്വാധീനക്കുറവ് എന്തുകൊണ്ടാണ് എന്ന പരിശോധന ഗൗരവപൂര്‍വം തന്നെ നടത്തേണ്ടതുണ്ടെന്നതാണ് പുസ്തകം പറയുന്നത്.