സ്റ്റാർട്ട് അപ്പ് സംരഭകരെ തേടി മാങ്ങാട്ടു പറമ്പിൽ ഐ ടി സെമിനാർ  ജൂൺ 15 ന് നടത്തും

നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ്, മൈസോൺ സ്റ്റാർട്ട് അപ്പ് മിഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ ജൂണ്‍ 15ന് ഐ ടി സെമിനാർ സംഘടിപ്പിക്കും. രാവിലെ 10 മണി മുതൽ 5 മണി വരെ മാങ്ങാട്ട് പറമ്പ് മൈസോണിലാണ് സെമിനാർ സംഘടിപ്പിക്കുക.
 

കണ്ണൂര്‍: നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ്, മൈസോൺ സ്റ്റാർട്ട് അപ്പ് മിഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ ജൂണ്‍ 15ന് ഐ ടി സെമിനാർ സംഘടിപ്പിക്കും. രാവിലെ 10 മണി മുതൽ 5 മണി വരെ മാങ്ങാട്ട് പറമ്പ് മൈസോണിലാണ് സെമിനാർ സംഘടിപ്പിക്കുക. ഇൻഫോപാർക്  സി ഇ ഒ സുശാന്ത് കുറുന്തിൽ സെമിനാർ ഉദ്ഘാടനം ചെയ്യും. "ഇൻഫർമേഷൻ ടെക്നോളജി ആന്റ് സ്റ്റാർട്ടപ്പ് ഇൻ നോർത്ത് മലബാർ "  എന്ന വിഷയത്തെ അധികരിച്ച് അദ്ദേഹം സംസാരിക്കും. 

തുടർന്ന് "എംപവറിങ് ബിസിനസ് ഓണേഴ്സ് ആൻഡ് എന്റർപ്രെനേഴ്സ് വിത്ത് സ്ട്രാറ്റജിക് ഫിനാൻഷ്യൽ ഗൈഡൻസ് " എന്ന വിഷയത്തിൽ സാമ്പത്തീക ഉപദേഷ്ട്ടാവും ,കൺസൾട്ടന്റുമായ ചാർട്ടേർഡ് അക്കൗണ്ടന്റ് ശൈലേന്ദ്രനാഥ പിള്ളൈ സംസാരിക്കും. സെമിനാറിന്റെ അവസാനം ഗ്രൂപ്പ് ചർച്ചയും, കണ്ണൂരിൽ നിന്നുള്ള സോഫ്റ്റ്വെയർ കയറ്റുമതിക്കുള്ള സാധ്യതകളെക്കുറിച്ചും ചർച്ച ചെയ്യും. 

വാര്‍ത്താസമ്മേളനത്തില്‍ എന്‍ എം സി സി പ്രസിഡന്റ് ടി കെ രമേഷ് കുമാര്‍, ട്രഷറര്‍ കെ നാരായണന്‍ കുട്ടി, സ്റ്റാര്‍ട്ടപ്പ് ആന്റ് ട്രെയിനിങ്ങ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ് ടി സന്തോഷ് കുമാര്‍, മൈസോണ്‍ സി ഇ ഒ ഡോ എ മാധവന്‍, സച്ചിന്‍ സൂര്യകാന്ത് മഖേച്ച എന്നിവര്‍ പങ്കെടുത്തു.