മാതമംഗലം വെള്ളോറയിൽ ആടിനെ കടിച്ചു കൊന്നത് പുലിയെന്ന് സംശയം; സ്ഥലത്ത് നിരീക്ഷ ക്യാമറ സ്ഥാപിച്ചു

വെള്ളോറ യു പി സ്‌കൂളിന് സമീപം ആടിനെ കടിച്ചു കൊന്നത് പുലിയെന്ന് സംശയം. പി രവീന്ദ്രന്റെ ആടിനെയാണ് പുലി എന്ന് സംശയിക്കുന്ന ജീവി കടിച്ചു കൊന്നത്.

 

മാതമംഗലം: വെള്ളോറ യു പി സ്‌കൂളിന് സമീപം ആടിനെ കടിച്ചു കൊന്നത് പുലിയെന്ന് സംശയം. പി രവീന്ദ്രന്റെ ആടിനെയാണ് പുലി എന്ന് സംശയിക്കുന്ന ജീവി കടിച്ചു കൊന്നത്. മറ്റൊരു ആടിന്റെ കഴുത്തിൽ കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. 

അതേസമയം പരിശോധനയിൽ പുലിയുടെ കാൽപാടുകൾ ഒന്നും തന്നെ ലഭിച്ചില്ല. ചെറുപുഴ ബീറ്റ് സ്റ്റാഫ് സ്ഥലം പരിശോധിച്ചു. സ്ഥലത്ത് വനം വകുപ്പ് അധികൃതർ നിരീക്ഷണ ക്യാമറ സ്ഥാപിച്ചിട്ടുണ്ട്.