ഐ.എസ്.എസ് ജേതാവ് സൈറുവാത്കിമ കണ്ണൂര്‍ വാരിയേഴ്‌സിൽ 

സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണില്‍ കിരീടം നിലനിര്‍ത്താന്‍ നിലവിലെ ജേതാക്കളായ കണ്ണൂര്‍ വാരിയേഴ്‌സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ജേതാവായ പ്രതിരോധ താരം സൈറുവാത്കിമയെ ടീമിലെത്തിച്ചു. കീമയ്ക്ക് പുറമെ കാമറൂണ്‍ മധ്യനിരതാരം എര്‍നെസ്റ്റന്‍ ലാവ്‌സാംബ, സ്പാനിഷ് പ്രതിരോധ താരം വാരോ ആല്‍വരസ്, കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയും പ്രതിരോധ താരവുമായ മുഹമ്മദ് മുഷറഫ് എന്നിവരെയും വാരിയേഴ്‌സ് ടീമിലെത്തിച്ചു.

 

കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണില്‍ കിരീടം നിലനിര്‍ത്താന്‍ നിലവിലെ ജേതാക്കളായ കണ്ണൂര്‍ വാരിയേഴ്‌സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ജേതാവായ പ്രതിരോധ താരം സൈറുവാത്കിമയെ ടീമിലെത്തിച്ചു. കീമയ്ക്ക് പുറമെ കാമറൂണ്‍ മധ്യനിരതാരം എര്‍നെസ്റ്റന്‍ ലാവ്‌സാംബ, സ്പാനിഷ് പ്രതിരോധ താരം വാരോ ആല്‍വരസ്, കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയും പ്രതിരോധ താരവുമായ മുഹമ്മദ് മുഷറഫ് എന്നിവരെയും വാരിയേഴ്‌സ് ടീമിലെത്തിച്ചു.

കഴിഞ്ഞ രണ്ട് സീസണുകലും സൂപ്പര്‍ ലീഗ് കേളയില്‍ കണ്ണൂര്‍ വാരിയേഴ്‌സിന് വേണ്ടി കളിച്ച താരമാണ് എര്‍നെസ്റ്റന്‍ ലാവ്‌സാംബ. ആദ്യ സീസണില്‍ ഒരു ഗോളും ഒരു അസിസ്റ്റും രണ്ടാം സീസണില്‍ രണ്ട് അസിസ്റ്റ്, 36 ടാക്കിളുകള്‍ നടത്തി. ലാ ലിഗ ക്ലബായ എല്‍ചെ സി.എഫിക്കായും കളിച്ചിട്ടുണ്ട്. 2018-19 ഐ.എസ്.എല്‍ കിരീടം നേടിയ ബെംഗളൂരു എഫ്സി ടീമിന്റെ ഭാഗമായിരുന്നു സൈറുവാത്കിമ. ഇന്ത്യന്‍ അണ്ടര്‍ 23 ദേശീയ ടീമിനായും കളിച്ചിട്ടുണ്ട്. ഡി.എസ്.കെ ശിവാജിയന്‍സ്, ജംഷഡ്പൂര്‍ എഫ്സി, സുദേവ ഡല്‍ഹി, മുഹമ്മദന്‍ എസ്.സി, രാജസ്ഥാന്‍ യുണൈറ്റഡ്, സ്‌പോര്‍ട്ടിംഗ് ക്ലബ് ഗോവ, ഡയമണ്ട് ഹാര്‍ബര്‍ എഫ്സി തുടങ്ങിയ ടീമുകള്‍ക്കായി കളിച്ച പരിചയസമ്പത്തുമായി ആണ് വാരിയേഴ്‌സിലെത്തുന്നത്.  
സ്പാനിഷ് താരം വാരോ ആല്‍വരസ് എസ്.എല്‍.കെ. ആദ്യ സീസണില്‍ കണ്ണൂര്‍ വാരിയേഴ്‌സിന് കളിച്ച താരമാണ്. ഒരു ഗോളും താരം സ്വന്തമാക്കി.

കണ്ണൂരിന്റെ സ്വന്തം താരം മുഹമ്മദ് മുഷറഫ് 2024ല്‍ ഈസ്റ്റ് ബംഗാള്‍ എഫ്സിക്കെപ്പം റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്‌മെന്റ് ലീഗില്‍ റണ്ണറപ്പായി. 2024-25 സീസണില്‍ റണ്ണറപ്പായ കേരള സന്തോഷ് ട്രോഫി ടീമിന്റെ ഭാഗമായിരുന്നു. കഴിഞ്ഞ സീസണില്‍ ഫോഴ്‌സ കൊച്ചിക്ക് വേണ്ടി എസ്.എല്‍.കെ.യില്‍ ബൂട്ടുകെട്ടിയ താരം എട്ട് മത്സരങ്ങളില്‍ നിന്ന് അഞ്ച് ചാന്‍സ് ക്രിയേഷനും 25 ടാക്കിളുകളും നേടി.