ഇരിട്ടി നഗരസഭാ കൗൺസിലർ എൻ.കെ. ശാന്തിനിക്ക് നാടിൻ്റെ യാത്രാമൊഴി
ഇരിട്ടിനഗരസഭ പയഞ്ചേരി വാർഡ് കൗൺസിലർ പയഞ്ചേരി അത്തി തട്ടിലെ നടുവിലെക്കണ്ടി ഹൗസിൽ എൻ.കെ.ശാന്തിനി (58) നിര്യാതയായി.
Jul 29, 2025, 15:25 IST
ഇരിട്ടി :ഇരിട്ടിനഗരസഭ പയഞ്ചേരി വാർഡ് കൗൺസിലർ പയഞ്ചേരി അത്തി തട്ടിലെ നടുവിലെക്കണ്ടി ഹൗസിൽ എൻ.കെ.ശാന്തിനി (58) നിര്യാതയായി. ഇരിട്ടി നഗരസഭ പയഞ്ചേരി പത്താം വാർഡിലെ നഗരസഭ കൗൺസിലറും കോൺഗ്രസ് പ്രവർത്തകയുമായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.ഭർത്താവ്: പരേതനായ വി.കെ.ശശീന്ദ്രൻ. മക്കൾ: നിഷാന്ത് (വെൽഡിംഗ്), നിഷ്മ. മരുമകൻ: ശ്യാം (വട്ടക്കയം). സഹോദങ്ങൾ: പീതാംബരൻ, ശ്യാമള.
പയഞ്ചേരി വാർഡ് കൗൺസിലർ ശാന്തിനിക്ക് നാടിൻ്റെ അന്ത്യാജ്ഞലി
ഇരിട്ടി: മരണമടഞ്ഞ ഇരിട്ടി നഗരസഭ പയഞ്ചേരി വാർഡ് കൗൺസിലർ എൻ.കെ. ശാന്തിനിക്ക് നാടിൻ്റെ അന്ത്യാ ജ്ഞലി ' അത്തിതട്ട് വീട്ടിലും പുന്നാട് നഗരസഭാ ഓഫിസിലും നൂറുകണക്കിനാളുകൾ അന്തിമോപചാരമർപ്പിച്ചു. തുടർന്ന് പയ്യാമ്പലത്ത് സംസ്കാര ചടങ്ങുകൾ നടത്തി.