ഇരിട്ടി മർച്ചൻ്റെ് അസോസിയേഷൻ തെരെഞ്ഞെടുപ്പ്; അയ്യുബ് പൊയിലൻ വീണ്ടും പ്രസിഡണ്ട്

ഇരിട്ടി മർച്ചൻ്റ് അസോസിയേഷൻ പ്രസിഡണ്ടായി വീണ്ടും  അയ്യൂബ് പൊയിലനെ   തെരെഞ്ഞെടുത്തു . പയഞ്ചേരി എംടു എച്ച് ഓഡിറ്റോറിയത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന- ജില്ലാ - നേതാക്കളുടെ സാന്നിധ്യത്തിൽ

 

ഇരിട്ടി: ഇരിട്ടി മർച്ചൻ്റ് അസോസിയേഷൻ പ്രസിഡണ്ടായി വീണ്ടും  അയ്യൂബ് പൊയിലനെ   തെരെഞ്ഞെടുത്തു . പയഞ്ചേരി എംടു എച്ച് ഓഡിറ്റോറിയത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന- ജില്ലാ - നേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന  വാശിയേറിയ തെരെഞ്ഞെടുപ്പിലാണ് അയ്യൂബ് പൊയിലൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. വ്യാപാരികൾ ചേരിതിരിഞ്ഞ് നടന്ന ശക്തമായ പ്രചരണ പ്രവർത്തനങ്ങൾക്കൊടുവിൽ നടന്ന  മത്സരത്തിൽ എതിർ ചേരിയിലെ  എ. റഫീഖിനെയാണ് അയൂബ് പൊയിലൻ പരാജയപ്പെടുത്തിയത്. പഴയ കാല നേതാക്കളും ചേരിതിരിഞ്ഞ്  ഇരുചേരികൾക്കും  പിന്തുണയുമായി രംഗത്ത് എത്തിയതോടെ മൽസരം കടുത്തതായി. 

 ജനറൽ ബോഡി യോഗം വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അയ്യൂബ് പൊയിലൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി ജോസഫ് വർഗീസ് പ്രവർത്തന റിപ്പോർട്ടും ഖജാൻജി നാസർ തിട്ടയിൽ വരവ് - ചെലവ് റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി എ. സുധാകരൻ, ജയ്സൺ തുരുത്തിയിൽ, സി.കെ. സതീശൻ, സുരേഷ് ബാബു, അസീസ് ഹാജി എന്നിവർ സംസാരിച്ചു.