ഐആർ സി ടി സി വേനൽ അവധിക്കാല ടൂറിസ്റ്റ് സ്പെഷ്യൽട്രെയിൻ യാത്ര നടത്തും
റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻറെയിൽ വേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ ലിമിറ്റഡ് (ഐആർ സി ടി സി )വേനലവധിക്കാലടൂറിസ്റ്റ് ട്രെയിൻ യാത്ര ആരംഭിക്കുമെന്ന് ജോ:ജനറൽ മാനേജർ സാൻ ജോസഫ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കണ്ണൂർ: റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻറെയിൽ വേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ ലിമിറ്റഡ് (ഐആർ സി ടി സി )വേനലവധിക്കാലടൂറിസ്റ്റ് ട്രെയിൻ യാത്ര ആരംഭിക്കുമെന്ന് ജോ:ജനറൽ മാനേജർ സാൻ ജോസഫ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഭാരത് ഗൗരവ് സ്പെഷ്യൽ ടൂറിസ്റ്റ് ട്രെയിൻ മെയ് പത്തിനാണ് ദിവ്യ ദ്വാരക - സോമനാഥ് യാത്ര സംഘടിപ്പിക്കുന്നത്.
തിരുനെൽവേലിയിൽ നിന്നാരംഭിച്ച്കേരളം വഴി കടന്നുപോകുന്ന സ്പെഷ്യൽട്രെയിനിന് തിരുവനന്തപുരം സെൻട്രൽ, കൊല്ലം , ചെങ്ങന്നൂർ, കോട്ടയം, എറണാകുളം,തൃശൂർ, ഷൊർണ്ണൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിൽ സ്റ്റോപ്പുകൾ ഉണ്ടായിരിക്കും. ഗുജറാത്തിലെ പ്രമുഖ ആത് മീയ സ്ഥലങ്ങൾ, ഗോവയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ, നാഗേശ്വർ ജ്യോതിർലിംഗം, സോമനാഥ് ജ്യോതിർലിംഗം, ബെറ്റ് ദ്വാരക, ദ്വാരകാഭീഷ്ക്ഷേത്രം ,രുക്മിണിദേവീക്ഷേത്രം , സോമനാഥ് ജ്യോതിർലിംഗം, ബാൽക്കതീർത്ഥ ക്ഷേത്രം, ഭവ് നഗറിലെ നിഷ്കലങ്ക് മഹാദേവ ക്ഷേത്രം , ഗാന്ധി സ്മൃതി എന്നിവിടങ്ങളിൽ സന്ദർശനം നടത്തും.
ഗോവയിലെ ചരിത്ര പ്രസിദ്ധമായ അഗ്വാഡ കോട്ട, ബോം ജീസസ് ബസലിക്ക, കലാൻ ഗുട്ട്, കോൾവബീച്ചുകളും പത്ത് ദിവസത്തെ യാത്രകളിൽ സന്ദർശിക്കും 'തേർഡ് എ സിയാത്ര,ഹോട്ടൽതാമസ-ഭക്ഷണ സൗകര്യങ്ങളുംയാത്രാ ,സുരക്ഷാഉദ്യോഗസ്ഥരുടെസേവനം, ഇൻഷൂറൻസുമുൾ
പ്പെടെയുള്ള യാത്രാ പാക്കേജിന് 28760 രൂപയാണ് ചാർജ്.ഐ ആർ സി ടി സി യുടെ ഔദ്യോഗിക പോർട്ടൽ വഴിമുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് തങ്ങളുടെ സ്റ്റോപ്പുകളിൽനിന്നും ട്രെയിനിൽ കയറാവുന്നതാണ്. 700 യാത്രക്കാർക്ക് യാത്ര ചെയ്യാൻ സൗകര്യമുള്ളതാണ് ടൂറിസ്റ്റ്ട്രെയിൻ.കണ്ണൂരിൽ നിന്ന് കാശ്മീർ , വാരണസി, അയോദ്ധ്യ,പ്രയാഗ് രാജ് എന്നിവിടങ്ങളിലേക്ക് എയർ ടൂർ പാക്കേജുകളും ഐആർ സി ടിസിആരംഭിക്കുന്നുണ്ടെ
ന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ടൂറിസംസീനിയർ എക്സിക്യുട്ടീവ് വിനോദ് നായരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.