മലപ്പട്ടത്ത് തളിപ്പറമ്പ് യൂ ഡി എഫ് സ്വതന്ത്ര സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് നേരെ അക്രമം 2 പേര് ആശുപത്രിയിൽ

മലപ്പട്ടം സെൻട്രലിൽ യു ഡി എഫ് സ്വാതന്ത്ര സ്ഥാനാർഥി ടി കെ ഗോവിന്ദൻ മാസ്റ്ററുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായുള്ള എൽ ഇ ഡി വാഹനത്തിന്ന് നേരെ അക്രമം.  രണ്ട് കോൺഗ്രസ്‌ പ്രവർത്തകരെ ലൂർദ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു

 

തളിപ്പറമ്പ:  മലപ്പട്ടം സെൻട്രലിൽ യു ഡി എഫ് സ്വാതന്ത്ര സ്ഥാനാർഥി ടി കെ ഗോവിന്ദൻ മാസ്റ്ററുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായുള്ള എൽ ഇ ഡി വാഹനത്തിന്ന് നേരെ അക്രമം.  രണ്ട് കോൺഗ്രസ്‌ പ്രവർത്തകരെ ലൂർദ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു

അതേസമയം തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ മലപ്പട്ടത്ത് യുഡിഎഫ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥി ടി കെ ഗോവിന്ദൻ മാസ്റ്ററുടെ പ്രചരണ വാഹനം തടഞ്ഞു അക്രമം നടത്തിയ സിപിഎം ക്രിമിനൽ സംഘത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു. 

യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയുടെ എൽഇഡി ഘടിപ്പിച്ച പ്രചരണ വാഹനം തകർക്കാനാണ് സിപിഎം സംഘടിതമായി ശ്രമിച്ചത്.  ഇത് തടയാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അനസ് മയ്യിൽ, റസാക്ക് എന്നിവർക്ക് മർദ്ദനമേൽക്കുകയുണ്ടായി. മലപ്പട്ടം സർവീസ് സഹകരണ ബാങ്ക് ജീവനക്കാരായ സിനോജ്, ജിതേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അക്രമം ഉണ്ടായത്.  

എതിർ സ്ഥാനാർത്ഥിയുടെ പ്രചരണം അനുവദിക്കില്ലെന്ന സിപിഎം നിലപാട് അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണ്. തളിപ്പറമ്പിൽ പരാജയഭീതിയിലാണ് ഇത്തരം ജനാധിപത്യ വിരുദ്ധ നടപടികളിലേക്ക് സിപിഎം നീങ്ങിയിരിക്കുന്നത് എന്ന് മാർട്ടിൻ ജോർജ് പറഞ്ഞു. 

പ്രചരണം തടസ്സപ്പെടുത്തുകയും പ്രചാരണ സാമഗ്രികൾ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ  തെരഞ്ഞെടുപ്പ് കമ്മീഷൻ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു.