നിക്ഷേപം തിരിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് പൾസ് നിക്ഷേപകരും ഫീൽഡ് വർക്കർമാരും ഹെഡ്പോസ്റ്റ് ഓഫിസിന് മുൻപിൽ പ്രതിഷേധ ധർണ നടത്തി
ഓഗസ്റ്റ് 22ന് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ വഞ്ചനാദിനമായി ആചരിച്ചു.രാവിലെ പത്തിന് സ്റ്റേഡിയം കോർണർ പരിസരം കേന്ദ്രീകരിച്ച് ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. സെബി നിരോധനം ഏർപ്പെടുത്തിയ ദിവസമാണ് വഞ്ചനാ ദിനമായി ആചരിച്ചത്.
കണ്ണൂർ : നിക്ഷേപം തിരിച്ചു നൽകണമെന്ന് ആവശ്യപ്പെട്ടു നിയമപോരാട്ടം നടത്തുന്ന പേൾസ് അഗ്രോ ടെക് കോർപറേഷൻ (പി.എ.സി. എൽ)ഫീൽഡ് വർക്കർമാരും
ഓഗസ്റ്റ് 22ന് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ വഞ്ചനാദിനമായി ആചരിച്ചു.രാവിലെ പത്തിന് സ്റ്റേഡിയം കോർണർ പരിസരം കേന്ദ്രീകരിച്ച് ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. സെബി നിരോധനം ഏർപ്പെടുത്തിയ ദിവസമാണ് വഞ്ചനാ ദിനമായി ആചരിച്ചത്.
പി.എ.സി.എൽ ഫീൽഡ് അസോസിയേഷൻ നിക്ഷേപകരുടെ സംഘടനയായ എഫ്.എ.യു യുമായി ചേർന്നാണ് പ്രതിഷേധ ധർണ നടത്തിയത്. സംസ്ഥാന കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ കെ.അശോകൻ സമരം ഉദ്ഘാടനം ചെയ്തും.പി.എ സി.. എൽ കമ്പിനിയിൽ അഞ്ചുകോടി 80 ലക്ഷം പേരാണ് നിക്ഷേപം നടത്തിയത്. 53 ലക്ഷത്തിൽപ്പരം വരുന്ന ഫീൽഡ് അസോസിയേറ്റ്സ്മാരുടെ സഹായത്തോടെ 300 ൽ പരം കസ്റ്റമർ സർവീസ് സെൻ്ററുകളിലൂടെ നിക്ഷേപം കൈക്കാര്യം ചെയ്തത്.
കേന്ദ്ര സർക്കാരിൻ്റെ ഖജനാവിലേക്ക് അടക്കേണ്ട നികുതികളും തീരുവകളും കൃത്യമായി അടക്കുകയും കാലാവധിയെത്തിയ നിക്ഷേപങ്ങൾക്ക് ലാഭവിഹിതത്തോടുകൂടി നിക്ഷേപകർക്ക് പരാതി രഹിതമായി തിരിച്ചു നൽകുകയും ചെയ്തു കൊണ്ടിരുന്ന സ്ഥാപനമാണ് പി.എ.സി.എൽ നിക്ഷേപകരുടെ പണം ആറുമാസത്തിനകം തിരികെ നൽകണമെന്ന് പി.എ.സി.എൽ ആസ്തികൾ കൈവശം വെച്ചു കൊണ്ടിരിക്കുന്ന സെബിയോട് 2016 ഫെബ്രുവരി മാസത്തിൽ സുപ്രീം കോടതി സുവ്യക്തമായ ഉത്തരവ് നൽകിയിരുന്നു ഈ ഉത്തരവ് വേഗത്തിൽ പൂർത്തിയാക്കാൻ സെബിയുടെ രണ്ടു പ്രതിനിധികളെ ഉൾപ്പെടുത്തിക്കൊണ്ട് സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് ആർ.എം ലോധതലവനായി കൊണ്ടു ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു.
പി.എസി എൽ കമ്പിനി ആസ്തികളുടെ മൂല്യം രണ്ടര ലക്ഷം കോടി രൂപയിലേറെ വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. മുഴുവൻ നിക്ഷേപകർക്കും കൂടി നൽകാനുള്ള ബാധ്യത ഏതാണ്ട് നാൽപത്തിയെമ്പാതായിരം കോടി രൂപയോളം മാത്രമാണ്. ഇത്രയും വിലയേറിയ സമ്പത്തുണ്ടായിട്ടും നീണ്ട 10 വർഷമായി നിക്ഷേപകരുടെ നിക്ഷേപകരുടെ പണം തിരിച്ചു നൽകാൻ ഫലപ്രദമായി സെബിയൊന്നും ചെയ്തിട്ടില്ലെന്ന് ഉദ്ഘാടക പ്രാസംഗികൻ കെ അശോകൻ പറഞ്ഞു. പി.എ സി.എൽ-എഫ്.എ.യു സംയുക്ത സമരസമിതി ഭാരവാഹികളായ ആർ ഇ.രാധാകൃഷ്ണൻ ' പി.രാഘവൻ പി.ആർ കുട്ടികൃഷ്ണൻ എന്നിവരും സംസാരിച്ചു.