കൂട്ടുപുഴയിൽ നിന്നും വെടിയുണ്ട കണ്ടെടുത്ത സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി: കസ്റ്റഡിയിലെടുത്തയാളെ വിട്ടയച്ചു
കൂട്ടുപുഴയിൽ സ്വകാര്യ ബസിൽ നിന്ന് 150 തോക്കിൻ തിരകൾ കണ്ടെത്തിയ സംഭവത്തിൽ കസ്റ്റഡിയിലെടുത്തയാളെ പൊലിസ് ചോദ്യം ചെയ്തതിനു ശേഷം വിട്ടയച്ചു.ബസിലെ യാത്രക്കാരനായ ഉളിക്കൽ സ്വദേശിയെയാണ് ഇരിട്ടി പൊലീസ് ചോദ്യം ചെയ്തതിനു ശേഷം വിട്ടയച്ചത്.
ഇരിട്ടി: കൂട്ടുപുഴയിൽ സ്വകാര്യ ബസിൽ നിന്ന് 150 തോക്കിൻ തിരകൾ കണ്ടെത്തിയ സംഭവത്തിൽ കസ്റ്റഡിയിലെടുത്തയാളെ പൊലിസ് ചോദ്യം ചെയ്തതിനു ശേഷം വിട്ടയച്ചു.ബസിലെ യാത്രക്കാരനായ ഉളിക്കൽ സ്വദേശിയെയാണ് ഇരിട്ടി പൊലീസ് ചോദ്യം ചെയ്തതിനു ശേഷം വിട്ടയച്ചത്.
കുടക് ജില്ലയിലെ വിരാജ്പേട്ടയിൽ നിന്ന് കണ്ണൂരിലേക്ക് വന്ന ബസിന്റെ ബർത്തിൽ ബാഗിനുള്ളിൽ തുണിയിൽ പൊതിഞ്ഞ നിലയിലാണ് ഇന്നലെ വൈകിട്ട് തിരകൾ കണ്ടെത്തിയത്. കസ്റ്റഡിയിൽ ഉള്ളയാൾ തന്നെയാണോ കൊണ്ടുവന്നത് എന്നറിയാൻ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. സംശയത്തിൻ്റെ ആനുകൂല്യം നൽകി ചോദ്യം ചെയ്തയാളെ വെറുതെ വിട്ടയക്കുകയായിരുന്നുപൊലീസ് ആവശ്യപ്പെടുമ്പോൾ ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്.നാടൻ തോക്കിൽ ഉപയോഗിക്കുന്നവയാണ് തിരകൾ. നായാട്ടുസംഘങ്ങൾക്ക് വേണ്ടി കൊണ്ടുവന്നതാണോയെന്ന് സംശയിക്കുന്നുണ്ടേ.
എക്സൈസ് പരിശോധനയിൽ കണ്ടെത്തിയ തിരകൾ പിന്നീട് പൊലീസിന് കൈമാറുകയായിരുന്നു. ഇരിട്ടി ഡിവൈ.എസ്.പി ധനഞ്ജയ ബാബുവിന്റെ നിർദേശപ്രകാരം എത്തിയ പൊലീസ് സംഘം ബസ് യാത്രക്കാരെയടക്കം കസ്റ്റഡിയിലെടുത്ത് ഇരിട്ടി സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. എക്സൈസ് സംഘം പിടികൂടിയ തിരകളും പൊലീസിന് കൈമാറി. ഡോഗ് സ്ക്വാഡെത്തിയാണ് പരിശോധന നടത്തിയത്.