കണ്ണൂർ പയ്യാവൂരിൽ മിനിലോറി മറിഞ്ഞ് രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്ക് ദാരുണാന്ത്യം
പയ്യാവൂർ മുത്താറിക്കുളത്ത് മിനിലോറി മറിഞ്ഞ് രണ്ട് പേർ ദാരുണമായി മരിച്ചു. കോൺക്രീറ്റ് മിക്സിങ് മെഷീൻ കയറ്റിയ മിനിലോറിയാണ് അപകടത്തിൽപ്പെട്ടത്. ഉത്തർപ്രദേശ് സ്വദേശികളായ തൊഴിലാളികളാന്ന് മരിച്ചത്. പരുക്കേറ്റ ലോറിയിലുണ്ടായിരുന്ന ആരു പേരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Dec 27, 2025, 19:55 IST
കണ്ണൂർ: പയ്യാവൂർ മുത്താറിക്കുളത്ത് മിനിലോറി മറിഞ്ഞ് രണ്ട് പേർ ദാരുണമായി മരിച്ചു. കോൺക്രീറ്റ് മിക്സിങ് മെഷീൻ കയറ്റിയ മിനിലോറിയാണ് അപകടത്തിൽപ്പെട്ടത്. ഉത്തർപ്രദേശ് സ്വദേശികളായ തൊഴിലാളികളാന്ന് മരിച്ചത്. പരുക്കേറ്റ ലോറിയിലുണ്ടായിരുന്ന ആരു പേരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുത്താറി കുളത്ത് താവക്കുന്ന് വളവിൽ ഇന്ന് പുലർച്ചെയാണ് തോടിന് സമീപം ലോറി റോഡരികിലെ താഴ്ച്ചയിലേക്ക് മറിഞ്ഞത് കർണാടകയിൽ നിന്നും സിമൻ്റ് മിക്സിങ് മെഷീനുമായി ആലക്കോട് ഭാഗത്തേക്ക് പോകുമ്പോഴാണ് അപകടം.പരുക്കേറ്റവരെ പുറത്തെടുത്ത് നാട്ടുകാരും പൊലിസും ചേർന്നാണ് തല കീഴായി മറിഞ്ഞ ലോറിയിൽ നിന്നും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.