അന്താരാഷ്ട്ര യോഗ ദിനത്തിന് കണ്ണൂരിൽ തുടക്കമായി
കണ്ണൂർ :കേരള സർക്കാർ - ആയുഷ് വകുപ്പും നാഷണൽ ആയുഷ് മിഷൻ കണ്ണൂരും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ ജില്ലാ തല ഉദ്ഘാടനം കലക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ എ ഡി എം നവീൻ ബാബു നിർവഹിച്ചു.
കണ്ണൂർ :കേരള സർക്കാർ - ആയുഷ് വകുപ്പും നാഷണൽ ആയുഷ് മിഷൻ കണ്ണൂരും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ ജില്ലാ തല ഉദ്ഘാടനം കലക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ എ ഡി എം നവീൻ ബാബു നിർവഹിച്ചു.
ചടങ്ങിൽ ഡി എം ഒ ഡോ: വി പി ഷീജഅദ്ധ്യക്ഷത വഹിച്ചു. നാഷണൽ ആയുഷ് മിഷൻ ജില്ലാപ്രോഗ്രാം മാനേജർഡോ: അജിത് കുമാർ കെ സി,.അസി: കലക്ടർ ഗ്രൺ ഡേ സായ് കൃഷ്ണ ഐ എ എസ് , ഡി എം ഒ ഡോ: പീയൂഷ് എം നമ്പൂതിരിപ്പാട്,ഡോ: വി അബ്ദുൾ സലാം ( ഡി എം ഒ ഹോമിയോ ) എൻ എച്ച് എം പ്രോഗ്രാം മാനേജർഡോ: അനിൽ പി കെ , ഐ എസ് എം സീനിയർ സൂപ്രണ്ട് കെ സി മഹേഷ്,ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡണ്ട് ഡോ: എ രാമചന്ദ്രൻ ,ഡോ. സ്റ്റെനി സബാസ്റ്റ്യൻ, യോഗ അസോസിയഷൻ സിക്രട്ടറി കെ പ്രേമരാജൻ, പ്രോഗ്രാം കൺവീനർ ഡോ: ഓം നാഥ് എന്നിവർ സംസാരിച്ചു. തുടർന്ന് യോഗ അഭ്യാസികളുടെ അഭ്യാസ പ്രകടനവുമുണ്ടായി.