ചെറുകുന്നിൽ ഇന്നോവ തെങ്ങിലിടിച്ച് മറിഞ്ഞ് അഞ്ചുപേർക്ക് പരുക്കേറ്റു

ഇന്നോവ കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് എട്ടിക്കുളം സ്വദേശികളായ അഞ്ചുപേര്‍ക്ക്പരിക്കേറ്റു ഇതിൽ ഒരാളുടെ നില ഗുരുതരമാണ്

 


ചെറുകുന്ന്: ഇന്നോവ കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് എട്ടിക്കുളം സ്വദേശികളായ അഞ്ചുപേര്‍ക്ക്പരിക്കേറ്റു ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.ചെറുകുന്നില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് വയലിലെ തെങ്ങില്‍ ഇടിച്ച് മറിയുകയായിരുന്നു.


പരിക്കേറ്റവരെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.മുഹമ്മദ്(17) മുബാറക്ക് (18) മുഹമ്മദ് ഇഹ്‌സാന്‍ സാദിഖ് (17), റിസാന്‍(18), ഹാഫിസ്(17) എന്നിവര്‍ക്കാണ് പരിക്ക്.ഗുരുതരാവസ്ഥയിലുള്ള മുബാറക്കിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.