ഇന്നര്‍ വീല്‍ ക്ലബ് ഓഫ് കാനനൂരിന്റെ രംഗോത്സവ് മേള ഏഴിന് കണ്ണൂരിൽ
ഇന്നര്‍ വീല്‍ ക്ലബ് ഓഫ് കാനനൂരിന്റെ വാര്‍ഷിക മേള 'രംഗോത്സവ്' ഈ മാസം ഏഴിന് രാവിലെ 10 മുതല്‍ രാത്രി എട്ടുവരെ ചേംബര്‍ ഹാളില്‍ നടക്കും. രാവിലെ 10ന് ഡോ. ജെസി കാവാലം ഉദ്ഘാടനം ചെയ്യും.
Oct 5, 2026, 18:08 IST
കണ്ണൂര്‍: ഇന്നര്‍ വീല്‍ ക്ലബ് ഓഫ് കാനനൂരിന്റെ വാര്‍ഷിക മേള 'രംഗോത്സവ്' ഈ മാസം ഏഴിന് രാവിലെ 10 മുതല്‍ രാത്രി എട്ടുവരെ ചേംബര്‍ ഹാളില്‍ നടക്കും. രാവിലെ 10ന് ഡോ. ജെസി കാവാലം ഉദ്ഘാടനം ചെയ്യും.
ഡിസൈനര്‍ കുര്‍ത്തികള്‍, സ്റ്റെലിഷ് സാരികള്‍, ട്രെന്‍ഡ് കഫ്താനുകള്‍, ഭക്ഷ്യ വിഭവങ്ങള്‍, ഹോം ഡെക്കോര്‍, ഫാഷന്‍ ആഭരണങ്ങള്‍, കുട്ടികള്‍ക്കായുള്ള വസ്ത്രങ്ങള്‍ എന്നിവ മേളയില്‍ ഒരുക്കിയിട്ടുണ്ടെന്ന് സംഘടാകരായ മാലിനി മാധവന്‍, മനോരമ സോമശേഖരന്‍, ശാരദാമണി ഗോപിനാഥ്, ഫാത്തിമ മൂസ, ഷൈന്‍ ബെനവന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.