കയ്യാല കെട്ടുമ്പോൾവാക്കത്തി കൊണ്ട് വെട്ടി പരിക്കേൽപ്പിച്ചതിന് കേസെടുത്തു
പറമ്പിൽകയ്യാല കെട്ടുന്ന സമയം അയൽ വാസിയുടെ പറമ്പിലേക്ക് വീണ കല്ല് എടുക്കാൻ ശ്രമിച്ചതിന് വാക്കത്തി കൊണ്ട് വെട്ടി പരിക്കേൽപ്പിച്ചതായി പരാതി. വിളമനമട്ടിണി സ്വദേശി കെ.കെ. ചന്ദ്രന് (62) ആണ് വെട്ടേറ്റത്.
Nov 25, 2025, 11:10 IST
ഇരിട്ടി: പറമ്പിൽകയ്യാല കെട്ടുന്ന സമയം അയൽ വാസിയുടെ പറമ്പിലേക്ക് വീണ കല്ല് എടുക്കാൻ ശ്രമിച്ചതിന് വാക്കത്തി കൊണ്ട് വെട്ടി പരിക്കേൽപ്പിച്ചതായി പരാതി. വിളമനമട്ടിണി സ്വദേശി കെ.കെ. ചന്ദ്രന് (62) ആണ് വെട്ടേറ്റത്. പറമ്പിൽ കുഴൽ കിണർ കുഴിക്കുന്നത് തടഞ്ഞ വിരോധത്തിൽ ഉളിക്കൽ നെല്ലിക്കാംപൊയിലിലെ കുമ്മിനിയിൽ ഹൗസിൽ ഷാജി ജോസഫ് ആണ് വെട്ടി പരിക്കേൽപ്പിച്ചത്. ഈ മാസം 22ന് രാവിലെ 10.30 മണിക്കാണ് സംഭവം.
പരാതിക്കാരൻ പറമ്പിൽ കയ്യാല കെട്ടുന്ന സമയം പ്രതിയുടെ പറമ്പിലേക്ക് വീണ കല്ലെടുക്കുന്നതിനായി പ്രതിയുടെപറമ്പിൽ ഇറങ്ങിയപ്പോഴാണ് അശ്ലീലഭാഷയിൽ ചീത്തവിളിച്ച് വാക്കത്തി കൊണ്ട് വീശിവെട്ടി പരിക്കേൽപ്പിച്ചത്. തുടർന്ന് പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.