പാനൂർ കല്ലിക്കണ്ടിയിൽ തെരുവു നായയുടെ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് ഗുരുതര പരിക്കേറ്റു

കല്ലിക്കണ്ടി ഉതുക്കുമ്മൽ ഒരുമ നഗറിൽ തെരുവു നായയുടെ അക്രമത്തിൽ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്.

 

പാനൂർ: കല്ലിക്കണ്ടി ഉതുക്കുമ്മൽ ഒരുമ നഗറിൽ തെരുവു നായയുടെ അക്രമത്തിൽ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്.പറായിൻ്റവിട മുസ്തഫ - ഹാജറ ദമ്പതികളുടെ മകൻ മുഹമ്മദ് സൈനാണ് ഗുരുതരമായി  പരിക്കേറ്റത്. പരുക്കേറ്റകുട്ടിയെ കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.