തദ്ദേശ ദിനാഘോഷം: കണ്ണൂരിൽ നടക്കുന്ന മത്സരങ്ങളിൽ നിങ്ങൾക്കും പങ്കെടുക്കാം
സംസ്ഥാനതല തദ്ദേശ ദിനാഘോഷത്തിന്റെയും എം.വി ഗോവിന്ദൻ എം.എൽ.എയുടെ നേതൃത്വത്തിൽ നടത്തുന്ന ഹാപ്പിനസ് ഫെസ്റ്റിവലിന്റെയും ഭാഗമായി കണ്ണൂർ ജില്ലാതല കലാമത്സരങ്ങൾ
തളിപ്പറമ്പ്: സംസ്ഥാനതല തദ്ദേശ ദിനാഘോഷത്തിന്റെയും എം.വി ഗോവിന്ദൻ എം.എൽ.എയുടെ നേതൃത്വത്തിൽ നടത്തുന്ന ഹാപ്പിനസ് ഫെസ്റ്റിവലിന്റെയും ഭാഗമായി കണ്ണൂർ ജില്ലാതല കലാമത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഒപ്പന, തിരുവാതിര, നാടോടിനൃത്തം (ഗ്രൂപ്പ്) എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക. ഫെബ്രുവരി 14ന് ഉച്ചയ്ക്ക് 2 മുതൽ ധർമശാലയിലെ തദ്ദേശ ദിനാഘോഷ വേദിയിലാണ് പരിപാടികൾ നിശ്ചയിച്ചിരിക്കുന്നത്.
മത്സരങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഫെബ്രുവരി 11നകം രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനുമായി 9947022596, 7907408579 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. ഫെബ്രുവരി 18, 19 തീയതികളിൽ ആന്തൂർ നഗരസഭയിലെ ധർമശാലയിലാണ് സംസ്ഥാനതല തദ്ദേശ ദിനാഘോഷം നടക്കുന്നത്.
ഇതിന്റെ ഭാഗമായി 13 മുതൽ 19 വരെ നീണ്ടുനിൽക്കുന്ന വിപുലമായ ഹാപ്പിനസ് ഫെസ്റ്റിവലും അരങ്ങേറും. കണ്ണൂർ ഗവ. എൻജിനീയറിങ് കോളജ് മൈതാനം, ആന്തൂർ നഗരസഭാ സ്റ്റേഡിയം എന്നിവിടങ്ങളിലായി നടക്കുന്ന ഫെസ്റ്റിവലിൽ മെഗാ ഷോകൾ, അമ്യൂസ്‌മെന്റ് പാർക്ക്, വികസന പ്രദർശനം, വിപണന സ്റ്റാളുകൾ, സെമിനാറുകൾ എന്നിവയുണ്ടാകും. കൂടാതെ ഫെബ്രുവരി 21 മുതൽ 23 വരെ ഐ.എഫ്.എഫ്.കെ റീജണൽ ഫിലിം ഫെസ്റ്റിവലിനും തളിപ്പറമ്പ് വേദിയാകും.