ഇന്ത്യന്‍ നാവിക ക്വിസ് - തിങ്ക് 2024 സമാപിച്ചു: ജയ്പൂര്‍ ജയശ്രീ പെരിവാള്‍ ഹൈസ്‌കൂള്‍ ജയ്പൂര്‍ വിജയിയായി

ഏഴിമലയിലെ ഇന്ത്യന്‍ നേവല്‍ അക്കാദമി നളന്ദ ബ്ലോക്കില്‍ കഴിഞ്ഞ ദിവസം  ഗ്രാന്‍ഡ് ഫിനാലെ നടന്നു. 

 

ഏഴിമല: ഭാരതത്തിന്റെ പുരോഗതിയുടെയും 'വിക്ഷിത് ഭാരത്' ദര്‍ശനത്തിന്റെയും ഭാഗമായി ഇന്ത്യന്‍ നാവികസേന സംഘടിപ്പിച്ച തിങ്ക്  2024 ക്വിസ്  സമാപിച്ചു. ഏഴിമലയിലെ ഇന്ത്യന്‍ നേവല്‍ അക്കാദമി നളന്ദ ബ്ലോക്കില്‍ കഴിഞ്ഞ ദിവസം  ഗ്രാന്‍ഡ് ഫിനാലെ നടന്നു. സ്‌കൂള്‍ കുട്ടികള്‍, നാവികസേനാംഗങ്ങള്‍, കുടുംബങ്ങള്‍, വിമുക്തഭടന്മാര്‍, വിശിഷ്ടാതിഥികള്‍, ഐഎന്‍എയില്‍ നിന്നുള്ള ട്രെയിനികള്‍ എന്നിവര്‍ മത്സരത്തിന് സാക്ഷ്യം വഹിച്ചു. ജയ്പൂര്‍ ജയശ്രീ പെരിവാള്‍ ഹൈസ്‌കൂള്‍, ജേതാക്കളായി, ചെന്നൈയിലെ ബിവി ഭവന്റെ വിദ്യാശ്രമം റണ്ണേഴ്സ് അപ്പായി. 

നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് കെ ത്രിപാഠി, നേവി വെല്‍ഫെയര്‍ ആന്‍ഡ് വെല്‍നസ് അസോസിയേഷന്‍ പ്രസിഡന്റ് ശശി ത്രിപാഠി എന്നിവര്‍ വിജയികളെയും പങ്കാളികളെയും സ്‌കൂളുകളെയും അനുമോദിച്ചു.