ഇന്ത്യ ഇൻ്റർനാഷനൽ ഇൻഡസ്ട്രീയൽ - ഇവിഎക്സ്പോയും വ്യവസായി മഹാസംഗമം 16 ന് അങ്കമാലിയിൽ തുടങ്ങും

കേരള വ്യവസായ വകുപ്പിൻ്റെയും കേന്ദ്ര എം. എസ്. എം. ഇ മന്ത്രാലയത്തിൻ്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഇന്ത്യ ഇൻ്റർനാഷനൽ ഇൻഡസ്ട്രിയൽ - ഇ.വി എക്സ്പോയും വ്യവസായി മഹാസംഗമവും
 

 കണ്ണൂർ : കേരള വ്യവസായ വകുപ്പിൻ്റെയും കേന്ദ്ര എം. എസ്. എം. ഇ മന്ത്രാലയത്തിൻ്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഇന്ത്യ ഇൻ്റർനാഷനൽ ഇൻഡസ്ട്രിയൽ - ഇ.വി എക്സ്പോയും വ്യവസായി മഹാസംഗമവും അങ്കമാലിയിൽ നടക്കുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ളബ്ബിൽവാർത്താ സമ്മേളനത്തിൽ അറിയിച്ചു. 16, 17, 18 തീയ്യതികളിൽ അങ്കമാലി അഡ്ലക്സ് ഇൻ്റർനാഷനൽ കൺ വെൻഷൻ സെൻ്ററിലാണ് വ്യവസായി മഹാസംഗമവും ഇവിഎക്സ്പോയും നടക്കുക.

വ്യവസായി മഹാസംഗമം ജനുവരി 18 ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് അദ്ധ്യക്ഷനാകും. കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർ മുഖ്യാഥിതിയാകും.
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വ്യവസായ എക്സ്പോയിലും വ്യവസായ സംഗമത്തി പതിനായിരത്തോളം വ്യവസായികളും വ്യവസായ സംരഭകരും പങ്കെടുക്കും.

സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി, ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് തുടങ്ങിയവരും പങ്കെടുക്കും. മൂന്ന് ദിവസങ്ങളിൽ നടക്കുന്ന എക്സ്പോയിൽ പ്രവേശനം സൗജന്യമാണെന്ന് സംഘാടകർ അറിയിച്ചു. കണ്ണൂരിൽ നിന്ന് 250 പേർ പങ്കെടുക്കും. വ്യവസായ സംരഭകർ പ്രദർശന മേളയിൽ പങ്കെടുക്കും.വാർത്താ സമ്മേളനത്തിൽ കെ.എസ്.എസ്. ഐ. എ ജില്ലാ പ്രസിഡൻ്റ് സി. അബ്ദുൾ കരീം, സെക്രട്ടറി ടി.പി നാരായണൻ വനിതാവിഭാഗം പ്രസിഡൻ്റ് റഹ്മത് സി.എച്ച്, കണ്ണൂർ താലൂക്ക് പ്രസിഡൻ്റ് പി. ഗോവിന്ദൻ ട്രഷറർ കെ.പി രാജീവൻ എന്നിവർ പങ്കെടുത്തു.