സ്വാതന്ത്ര ദിനാഘോഷത്തിൻ്റെ ഭാഗമായി താഴെ ചൊവ്വയിൽ സംഗീത വിരുന്നു മായി ഏഴിമല നാവിക അക്കാദമിയിലെ ഇന്ത്യൻ നേവി ബാൻഡ് സംഘം

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി, ഏഴിമല നാവിക അക്കാദമിയിലെ ഇന്ത്യൻ നേവി ബാൻഡ് താഴെ ചൊവ്വ സെക്യൂറ സെന്റർ പരിസരത്ത് പ്രത്യേക സംഗീതപരിപാടി അവതരിപ്പിച്ചു.

 


കണ്ണൂർ:സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി, ഏഴിമല നാവിക അക്കാദമിയിലെ ഇന്ത്യൻ നേവി ബാൻഡ് താഴെ ചൊവ്വ സെക്യൂറ സെന്റർ പരിസരത്ത് പ്രത്യേക സംഗീതപരിപാടി അവതരിപ്പിച്ചു.സ്വാതന്ത്ര്യത്തിന്റെ ആവേശവും രാജ്യസ്‌നേഹത്തിന്റെ അഭിമാനവും സംഗീതത്തിലൂടെ പകർന്നുനൽകുന്ന ഈ പ്രത്യേക പരിപാടിയിൽ ദേശഭക്തിഗാനങ്ങളും ഹൃദയസ്പർശിയായ സംഗീതാവിഷ്‌കാരങ്ങളും ഇന്ത്യൻ നേവി ബാൻഡിന്റെ മികവുറ്റ വാദ്യാവതരണങ്ങളും അരങ്ങേറ. 

സംഗീതത്തിന്റെയും ദേശസ്‌നേഹത്തിന്റെയും മനോഹരമായ സംഗമമായി വ്യാഴാഴ്ച്ച നടന്ന ഈ സംഗീതസന്ധ്യ. നാവികസേനയുടെ സംഗീത വിരുന്ന് ആസ്വദിക്കാൻ സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറുകണക്കിനാളുകൾ എത്തിച്ചേർന്നിരുന്നു. എല്ലാവർക്കും പ്രവേശനം സൗജന്യമായിരുന്നു.