മുതുകുറ്റി യു.പി സ്കൂളിൽ സ്വാതന്ത്ര ദിനാഘോഷത്തിൻ്റെ ഭാഗമായി ആർമി കാളിങ് സൈനിക പുസ്തകം കൈമാറി
മുതുകുറ്റി യു.പി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷവും വിവിധ ക്ളബ്ബുകളുടെ ഉദ്ഘാടനവും നടത്തി. ഫോട്ടോ ജേർണലിസ്റ്റും കായിക താരവുമായ ഷമീർ ഊർപ്പള്ളി ഉദ്ഘാടനം ചെയ്തു. ഷമീർ സൈന്യത്തെ കുറിച്ചു രചിച്ച ആർമി കാളിങ് പുസ്തകം മുഴുവൻ ക്ളാസ് റൂമുകളിലേക്കും സ്കൂൾ ലൈബ്രറിയിലേക്കും സ്റ്റാഫ് റൂമിലേക്കും കൈമാറി.
Aug 16, 2024, 14:55 IST
ചക്കരക്കൽ: മുതുകുറ്റി യു.പി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷവും വിവിധ ക്ളബ്ബുകളുടെ ഉദ്ഘാടനവും നടത്തി. ഫോട്ടോ ജേർണലിസ്റ്റും കായിക താരവുമായ ഷമീർ ഊർപ്പള്ളി ഉദ്ഘാടനം ചെയ്തു. ഷമീർ സൈന്യത്തെ കുറിച്ചു രചിച്ച ആർമി കാളിങ് പുസ്തകം മുഴുവൻ ക്ളാസ് റൂമുകളിലേക്കും സ്കൂൾ ലൈബ്രറിയിലേക്കും സ്റ്റാഫ് റൂമിലേക്കും കൈമാറി. സ്കൂൾ ലീഡർമാരും പ്രധാന അധ്യാപികയും പുസ്തകം ഏറ്റുവാങ്ങി.
സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി ദേശീയ പതാക ഉയർത്തൽ, കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവ നടത്തി. പ്രധാന അധ്യാപിക സി.പ്രമീള സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡൻ്റ് പി. മുത്തലിബ് അധ്യക്ഷനായി. സി.പി അഭിലാഷ്. മദർ പി.ടി.എ പ്രസിഡൻ്റ് പി നീതു ,മഹേഷ് ബാബു എന്നിവർ സംസാരിച്ചു. വി. ഷെൽ ന നന്ദി പറഞ്ഞു.