കാണിക്കപ്പണവും ഫോണും കവർന്ന സംഭവം; കണ്ണൂർ തൃച്ചംബരം ക്ഷേത്രത്തിലെ മോഷണത്തിൽ പരാതി നൽകി ടിടികെ ദേവസ്വം

മലബാറിലെ പ്രശസ്തമായ തൃച്ചംബരം ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ ഭക്തരുടെ പണവും മൊബൈൽ ഫോണും ക്ഷേത്രത്തിലെ കാണിക്കപ്പണവും വ്യാപകമായി മോഷണം സംഭവത്തിൽ ടിടികെ ദേവസ്വം തളിപറമ്പ് പൊലീസിൽ  പരാതി നൽകി. ശ്രീകോവിലിനു മുന്നിലെ കാണിക്കപ്പാത്രത്തിൽ നിന്ന് ഉൾപ്പെടെ പണം കവരുന്ന സിസിടിവി ദൃശ്യങ്ങൾ നേരത്തെ ലഭിച്ചിരുന്നു. 

 

തളിപ്പറമ്പ്: മലബാറിലെ പ്രശസ്തമായ തൃച്ചംബരം ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ ഭക്തരുടെ പണവും മൊബൈൽ ഫോണും ക്ഷേത്രത്തിലെ കാണിക്കപ്പണവും വ്യാപകമായി മോഷണം സംഭവത്തിൽ ടിടികെ ദേവസ്വം തളിപറമ്പ് പൊലീസിൽ  പരാതി നൽകി. ശ്രീകോവിലിനു മുന്നിലെ കാണിക്കപ്പാത്രത്തിൽ നിന്ന് ഉൾപ്പെടെ പണം കവരുന്ന സിസിടിവി ദൃശ്യങ്ങൾ നേരത്തെ ലഭിച്ചിരുന്നു. 

കഴിഞ്ഞ ദിവസം ക്ഷേത്രത്തിൽ പുറത്തുതൂക്കിയിട്ട ഭക്തന്റെ ഷർട്ടിൽ നിന്ന് മൊബൈൽ ഫോണും 1000 രൂപയും മോഷണം പോയി. കൂടാതെ ജില്ലയ്ക്ക് പുറത്തുനിന്നെത്തിയ വ്യവസായായ മറ്റൊരു  ഭക്തന്റെ ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് 5000 രൂപയും കവർന്നിരുന്നു.ക്ഷേത്രത്തിൽ സുരക്ഷയ്ക്കായി സെക്യൂരിറ്റി ജീവനക്കാർ നിലവിലുള്ളപ്പോഴാണ് തുടർച്ചയായ മോഷണങ്ങൾ നടക്കുന്നത്. എന്നാൽ ഭക്തർ ദേവസ്വം ഏർപ്പെടുത്തിയ ക്ലോക്ക് റൂം സംവിധാനം വേണ്ടത്ര ഉപയോഗപ്പെടുത്തുന്നില്ലെന്ന ആക്ഷേപമുണ്ട്.