സൂപ്പർ കപ്പാസിറ്ററുമായി വിപണി കീഴടക്കാൻ കെൽട്രോൺ: ഉൽപ്പാദന കേന്ദ്രം ഒക്ടോബർ ഒന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ കപ്പാസിറ്റർ ഉൽപ്പാദന കേന്ദ്രത്തിന്റെ ഉദ്ഘാടനം ഒക്ടോബർ ഒന്നിന് രാവിലെ 9.30 ന് കല്യാശേരി കെൽട്രോണിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുമെന്ന് കെൽട്രോൺ എം ഡി കെ ജി കൃഷ്ണകുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

 

ആദ്യ ഘട്ടം 18 കോടി രൂപയും മൊത്തo 42 കോടി രൂപയും മുതൽ മുടക്കുള്ള ഈ പദ്ധതി ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ കപ്പാസിറ്റാർ ഉൽപ്പാദന കേന്ദ്രം സ്ഥാപിക്കാനുള്ളതാണ്. ഇതിൽ ആദ്യ ഘട്ടം പൂർത്തിയായതിന്റെ ഉദ്ഘാടനമാണ് കല്യാശ്ശേരി കെൽട്രോൺ നഗറിൽ നടക്കുന്നത്. 

കണ്ണൂർ: ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ കപ്പാസിറ്റർ ഉൽപ്പാദന കേന്ദ്രത്തിന്റെ ഉദ്ഘാടനം ഒക്ടോബർ ഒന്നിന് രാവിലെ 9.30 ന് കല്യാശേരി കെൽട്രോണിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുമെന്ന് കെൽട്രോൺ എം ഡി കെ ജി കൃഷ്ണകുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ചടങ്ങിൽവ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അദ്ധ്യക്ഷത വഹിക്കും.

ആദ്യ ഘട്ടം 18 കോടി രൂപയും മൊത്തo 42 കോടി രൂപയും മുതൽ മുടക്കുള്ള ഈ പദ്ധതി ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ കപ്പാസിറ്റാർ ഉൽപ്പാദന കേന്ദ്രം സ്ഥാപിക്കാനുള്ളതാണ്. ഇതിൽ ആദ്യ ഘട്ടം പൂർത്തിയായതിന്റെ ഉദ്ഘാടനമാണ് കല്യാശ്ശേരി കെൽട്രോൺ നഗറിൽ നടക്കുന്നത്. 

നാലുകോടി ചിലവിൽ നിർമ്മിച്ച ഡ്രൈ റൂമുകളും വിദേശത്ത് നിന്നും ഇറക്കുമതി ചെയ്ത വയുൾപ്പെടെ 11 പരം മെഷിനറികളും ഉൾപ്പെടുന്നു. നാലാം വർഷത്തോടെ 22 കോടി രൂപയുടെ വാർഷിക വിറ്റുവരവും 3 കോടി രൂപയുടെ വാർഷിക ലാഭവും പ്രതീക്ഷിക്കുന്നു. ഉൽപ്പാദന ശേഷി പ്രതിദിനം 2000 സൂപ്പർകപ്പാസിറ്ററുകളായിരിക്കും. ഈ ഉൽപ്പാദനകേന്ദ്രം വന്നതോടു കൂടി കെ സി സി എൻ ലോക നിലവാരമുള്ള ഇലക്ട്രോണിക്സ് കോംപണന്റ്സ് ഉൽപ്പാദകരിലൊന്നായിയെന്നും അദ്ദേഹം പറഞ്ഞു . 

സാങ്കേതിക വിദ്യയുടെ വികസനത്തിനായി കെൽട്രോൺ പ്രധാന കേന്ദ്ര സർക്കാർ ഗവേഷണ സ്ഥാപനങ്ങളായ ഐ എസ് ആർ ഒ , സി എം ഇ ടി , എൻ എം ആർ എൽ (ഡിആർ ഡി ഒ)എന്നിവയുമായി വർഷങ്ങളായി സഹകരിച്ച് വരികയാണ്. ഐ എസ് ആർ ഒ യുടെ സാങ്കേതിക സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന് എം ഡി പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ജനറൽ മാനേജർമാരായ എം പ്രകാശൻ , ടി എസ് അനിൽ, എം അഭിഷേക്, അസി: മാനേജർ ജി രാജ്കൃഷ്ണൻ , എൻ ബിനിൽ എന്നിവരും പങ്കെടുത്തു.