വലിയന്നൂർ മേഖലയിൽ ചുഴലിക്കാറ്റ്, നിരവധി വീടുകൾ തകർന്നു

കണ്ണൂർ കോർപറേഷൻ പരിധിയിൽ വീണ്ടും ചുഴലിക്കാറ്റും പേമാരിയും വൻ നാശനഷ്ടമുണ്ടാക്കിവാരം വലിയന്നൂർ, എളയാവൂർ മേഖലയിലാണ് വ്യാഴാഴ്ച്ച രാവിലെ ഏഴുമണി

 

സൈറൺ ശബ്ദത്തോടെയെത്തിയ ചുഴലിക്കാറ്റിൽ മിനുട്ടുകൾക്കകമാണ് കനത്ത നാശനഷ്ടമുണ്ടായത് വലിയന്നൂർ റോഡരികിലെ വസുമതി ഫ്ളോർ മില്ലിന് മുകളിൽ മരം വീണ് വൻ നാശനഷ്ടമുണ്ടായി

കണ്ണൂർ: കണ്ണൂർ കോർപറേഷൻ പരിധിയിൽ വീണ്ടും ചുഴലിക്കാറ്റും പേമാരിയും വൻ നാശനഷ്ടമുണ്ടാക്കിവാരം വലിയന്നൂർ, എളയാവൂർ മേഖലയിലാണ് വ്യാഴാഴ്ച്ച രാവിലെ ഏഴുമണി മുതൽ ചുഴലിക്കാറ്റ് വീശിയടിച്ചത്. ഇരുപതോളം വീടുകൾക്കും സ്ഥാപനങ്ങൾക്കും നാശനഷ്ടമുണ്ടായിലോട്ടറി സ്റ്റാളിൽ കുടുങ്ങി പോയ തൊഴിലാളിക്ക് പരുക്കേറ്റു.

മുണ്ടേരി ചാപ്പയിലെ ഉത്തമനാണ് സ്റ്റാളായി പ്രവർത്തിച്ചിരുന്ന പെട്ടിക്കട പാറിപ്പോയി പരുക്കേറ്റത്. സ്റ്റാൾ ദൂരെ പാറി കമിഴ്ന്ന് വീണ് ഉത്തമന് മുഖത്തും കൈ ക്കാലുകൾക്കും പരുക്കേറ്റു. റോഡിലുണ്ടായ കാർ ഉൾപ്പെടെയുള്ള വാഹനങ്ങൾ നിരങ്ങി പ്പോയി. ഈ സമയം റോഡിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാർ ഓടിരക്ഷപ്പെട്ടു.

സൈറൺ ശബ്ദത്തോടെയെത്തിയ ചുഴലിക്കാറ്റിൽ മിനുട്ടുകൾക്കകമാണ് കനത്ത നാശനഷ്ടമുണ്ടായത് വലിയന്നൂർ റോഡരികിലെ വസുമതി ഫ്ളോർ മില്ലിന് മുകളിൽ മരം വീണ് വൻ നാശനഷ്ടമുണ്ടായി. എളയാവൂർ ധർമോദയം എൽ.പി സ്കൂളിന് മുകളിൽ മരം വീണ് ഓടുകൾ തകർന്നു. ഏകദേശം രണ്ടു ലക്ഷം രൂപയു നഷ്ടം കണക്കാക്കുന്നു.

കഴിഞ്ഞ ദിവസം രണ്ടു ലക്ഷം രൂപ ചെലവഴിച്ചു പുതുക്കിപണിതമേൽക്കൂരയാണ് തകർന്നത്. ധർമ്മോദയം സ്കൂൾ റോഡിൽ മരം കടപുഴകി വീണ് മണിക്കൂറോളം ഗതാഗതം മുടങ്ങി. ആയങ്കി റോഡിലെ സരോജിനിയുടെ വീട്ടുപറമ്പിലെ മരം കടപുഴകി വീണു.