ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; ഒന്നാം പ്രതിക്ക് 50 വർഷവും രണ്ടാം പ്രതിക്ക് 40 വർഷവും തടവ് ശിക്ഷ വിധിച്ചു

ഒൻപതാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ രണ്ട് പേർക്ക് തടവും പിഴയും. ആലക്കോട് വെള്ളാട് ഒറ്റത്തെ ഊളിമട സ്വദേശികളായ കറുത്തേടത്ത് വീട്ടിൽ റിജോ (40) ഊരാളിപ്പറമ്പിൽ വീട്ടിൽ ജിതിൻ ജോയ് ( 31) എന്നിവരെയാണ് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡജി ആർ.രാജേഷ് ശിക്ഷിച്ചത്. 
 

കണ്ണൂർ: ഒൻപതാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ രണ്ട് പേർക്ക് തടവും പിഴയും. ആലക്കോട് വെള്ളാട് ഒറ്റത്തെ ഊളിമട സ്വദേശികളായ കറുത്തേടത്ത് വീട്ടിൽ റിജോ (40) ഊരാളിപ്പറമ്പിൽ വീട്ടിൽ ജിതിൻ ജോയ് ( 31) എന്നിവരെയാണ് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡജി ആർ.രാജേഷ് ശിക്ഷിച്ചത്. 

റിജോയെ അൻപത് വർഷം തടവും രണ്ടര ലക്ഷം പിഴയും ജിതിനെ 40 വർഷം തടവിനും രണ്ട് ലക്ഷം പിഴയും അടക്കാനാണ് വിധി. അന്നത്തേ 
ആലക്കോട് സി.ഐ കെ.ജെ വിനോയ്, എസ്.ഐ നിബിൻ ജോയ് എന്നി വരാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്.  ഡി.വൈ എസ്പി ടി.കെ രത്നകുമാർ ആണ് പ്രതികളെ അറസ്റ്റ് ചെയ്തതും കുറ്റപത്രം കോടതിയിൽ സമർപ്പിച്ചതും. പ്രോസിക്യൂഷന് വേണ്ടി ഷെറി മോൾജോസ് ഹാജരായി