കണ്ണൂരില്‍ കഞ്ചാവ് വലിച്ച ലഹരിയില്‍ പൊലിസുകാരനെ കൈയ്യേറ്റം ചെയ്ത രണ്ടു യുവാക്കള്‍ അറസ്റ്റില്‍

ണ്ണൂര്‍ നഗരത്തില്‍ കഞ്ചാവ് വലിച്ച ലഹരിയില്‍ പൊലിസിനെ കൈയ്യേറ്റം ചെയ്ത രണ്ടു യുവാക്കള്‍ അറസ്റ്റില്‍. ബര്‍ണശേരി സ്വദേശികളായ ഏണസ്റ്റ് മില്‍ട്ടന്‍(29) അത്താഴക്കുന്നിലെ
 

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ കഞ്ചാവ് വലിച്ച ലഹരിയില്‍ പൊലിസിനെ കൈയ്യേറ്റം ചെയ്ത രണ്ടു യുവാക്കള്‍ അറസ്റ്റില്‍. ബര്‍ണശേരി സ്വദേശികളായ ഏണസ്റ്റ് മില്‍ട്ടന്‍(29) അത്താഴക്കുന്നിലെ സായന്ത് (20) എന്നിവരെയാണ് കണ്ണൂര്‍ സിറ്റി എസ്. ഐ സുഭാഷ്ബാബുവും സംഘവും അറസ്റ്റു ചെയ്തത്.

പട്രോളിങ് ഡ്യൂട്ടിക്കിടെ ബര്‍ണശേരിക്കടുത്തുവെച്ചായിരുന്നു  ചൊവ്വാഴ്ച്ച രാത്രി സംഭവം. പൊലിസിനെ കണ്ടു പ്രതികള്‍ ബഹളം വയ്ക്കുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന ശ്രീരാജെന്ന പൊലിസുകാരെ കഴുത്തിന് പിടിച്ചു തളളിയെന്നാണ് പരാതി. ഉന്തുംതളളിലും പരുക്കേറ്റ പൊലിസുകാരന്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്‌സ തേടിയിട്ടുണ്ട്. പൊലിസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനാണ് പ്രതികളെ അറസ്റ്റു ചെയ്തത്.