കണ്ണൂരിൽ സർവീസിൽ നിന്നും വിരമിക്കുന്ന എക്സൈസ് ഉദ്യോഗസ്ഥർക്ക് യാത്രയയപ്പ് നൽകി

എക്‌സൈസ് വകുപ്പിൽ നിന്നും വിരമിക്കുന്ന പ്രിവൻ്റീവ് ഓഫീസർ എം. രാജീവൻ,പാർടൈം സ്വീപ്പർ എം കെ ചിത്രസേനൻ എന്നിവർക്ക് കണ്ണൂർ സ്പോർട്സ് കൗൺസിൽ ഹാളിൽ എക്‌സൈസ് സ്റ്റാഫ് അസോ. ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി.

 

കണ്ണൂർ: എക്‌സൈസ് വകുപ്പിൽ  നിന്നും വിരമിക്കുന്ന പ്രിവൻ്റീവ് ഓഫീസർ എം. രാജീവൻ,പാർടൈം സ്വീപ്പർ എം കെ ചിത്രസേനൻ എന്നിവർക്ക് കണ്ണൂർ സ്പോർട്സ് കൗൺസിൽ ഹാളിൽ എക്‌സൈസ് സ്റ്റാഫ് അസോ. ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. കെ കെ രത്നകുമാരി പരിപാടി ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ്‌ കെ രാജേഷ് അദ്ധ്യക്ഷനായി. സംഘടന ജില്ലാ സെക്രട്ടറി കെ എ പ്രനിൽ കുമാർ സ്വാഗതം പറഞ്ഞു. സംഘടന സംസ്ഥാന ജനറൽ സെക്രട്ടറി കെ സന്തോഷ്‌കുമാർ, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ എം. സുഗുണൻ ഓഫിസേഴ്സ് സംസ്ഥാന ട്രഷറർ കെ ഷാജി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി വി ഷാജി, നെൽസൺ ടി തോമസ്, മുൻ ജില്ലാ സെക്രട്ടറി രാജീവൻ കെ, മുൻ ജില്ലാ പ്രസിഡന്റ്‌ സുകേഷ് കുമാർ വി സി, സർക്കിൾ ഇൻസ്‌പെക്ടർ സലിം കുമാർ ദാസ് എന്നിവർ സംസാരിച്ചു.