കണ്ണൂരിൽ ധനകാര്യ സ്ഥാപനത്തിൽ നിന്നും ലക്ഷങ്ങൾ വെട്ടിച്ചതിന് മൂന്ന് പേർക്കെതിരെ കേസെടുത്തു
ജോലി ചെയ്യുന്ന ധനകാര്യ സ്ഥാപനത്തിൽ നിന്നും 72,366 06 രൂപ വെട്ടിച്ചുവെന്ന പരാതിയിൽ മൂന്ന് കണ്ണൂർ, കോഴിക്കോട് സ്വദേശികൾക്കെതിരെ വളപട്ടണം പൊലിസ് കേസെടുത്തു.
Sep 21, 2024, 13:40 IST
കണ്ണൂർ: ജോലി ചെയ്യുന്ന ധനകാര്യ സ്ഥാപനത്തിൽ നിന്നും 72,366 06 രൂപ വെട്ടിച്ചുവെന്ന പരാതിയിൽ മൂന്ന് കണ്ണൂർ, കോഴിക്കോട് സ്വദേശികൾക്കെതിരെ വളപട്ടണം പൊലിസ് കേസെടുത്തു. ബ്രാഞ്ച് മാനേജരായ ചാലിൽ തോട്ടുങ്കര കൃഷ്ണാലയത്തിൽ കെ.ജിതിൻ, ക്രെഡിറ്റ് മാനേജർ തസ്തികയിൽ ജോലി ചെയ്തു വന്ന കോഴിക്കോട് മൊയ്യോത്ത് മീത്തെ ഹൗസിൽ അശ്വിൻ സന്ദീപ്, കൂത്തുപറമ്പ് പാച്ചപ്പൊയ്കയാൻ റോജാ സ് ഹൗസിൽ അശ്വിൻ രാജ് എന്നിവർക്കെതിരെയാണ് കേസെടുത്തത്.
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് ഫിനാഷ്യൻ ഇൻക്ളുഷൻ കമ്പിനിയിൽ നിന്നാണ് പ്രതികൾ 2024 മാർച്ച് മുതൽ മെയ് വരെയുള്ള കാലയളവിൽ വൻ സാമ്പത്തിക ക്രമക്കേട് നടത്തിയത്. ഇതു സംബന്ധിച്ച് മലപ്പുറം യൂനിറ്റ് മാനേജർ ഒ. എസ് വിഷ്ണുവാണ് പൊലിസിൽ പരാതി നൽകിയത്.