പ്ലസ് ടു സേ പരീക്ഷയിൽ ആൾമാറാട്ടം: മാട്ടൂൽ സ്വദേശികളായ വിദ്യാർത്ഥികളുടെ പേരിൽ പൊലിസ് കേസെടുത്തു
പ്ലസ് ടു സേ പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയതിന് മാട്ടൂല്‍ സ്വദേശികളായ വിദ്യാര്‍ത്ഥികളുടെ പേരില്‍ ചന്തേര പോലീസ് കേസെടുത്തു. വ്യാഴാഴ്ച്ച ഉദിനൂര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ നടന്ന പരീക്ഷയിലാണ് ആള്‍മാറാട്ടം നടന്നത്.
Jun 14, 2024, 10:43 IST
പഴയങ്ങാടി: പ്ലസ് ടു സേ പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയതിന് മാട്ടൂല്‍ സ്വദേശികളായ വിദ്യാര്‍ത്ഥികളുടെ പേരില്‍ ചന്തേര പോലീസ് കേസെടുത്തു. വ്യാഴാഴ്ച്ച ഉദിനൂര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ നടന്ന പരീക്ഷയിലാണ് ആള്‍മാറാട്ടം നടന്നത്. മാട്ടൂല്‍ നോര്‍ത്തിലെ പി.മഷൂദിന്റെ മകന്‍ ആലക്കല്‍ വീട്ടില്‍ എ.നിഹാദ്(18), കടപ്പുറത്ത് വീട്ടില്‍ പുതിയപുരയില്‍ കെ.കെ.സലാമിന്റെ മകന്‍ കെ.പി.സുഹൈല്‍(18) എന്നിവരുടെ പേരിലാണ് കേസെടുത്തത്.
നിഹാദിന്റെ പേരില്‍ നല്‍കിയ ഹാള്‍ടിക്കറ്റ് ഉപയോഗിച്ച് സുഹൈല്‍ സേ പരീക്ഷ എഴുതുകയായിരുന്നു. പരീക്ഷ സൂപ്പര്‍വൈസറായ ചീമേനി ഗവ.ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലെ എന്‍.നിവേദിതയുടെ പരാതിയിലാണ് കേസെടുത്തത്. സംഭവത്തിൽ കൂടുതൽ പേർക്ക് ബന്ധമുണ്ടോയെന്ന കാര്യം അന്വേഷിച്ചു വരികയാണെന്ന് പൊലിസ് അറിയിച്ചു.