ചെറുകിട ആശുപത്രികളെ സംരക്ഷിക്കാനായി ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെൻറ് നിയമം പരിഷ്കരിക്കണം: ഐഎംഎ കണ്ണൂർ കളക്ടറേറ്റ് ധർണ നടത്തി
കേരളത്തിന്റെ പൊതുജനാരോഗ്യത്തെ ബാധിക്കുന്ന ചില നിയമങ്ങൾ ഒഴിവാക്കിക്കൊണ്ട് ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെൻറ് ആക്ട് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) കണ്ണൂർ ജില്ലാ കമ്മിറ്റി കളക്ടറേറ്റിന് മുമ്പിൽ സംഘടിപ്പിച്ച ധർണ ഐ എം എ മുൻ ദേശീയ വൈസ് പ്രസിഡണ്ട് ഡോ ബാബു രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കണ്ണൂർ: കേരളത്തിന്റെ പൊതുജനാരോഗ്യത്തെ ബാധിക്കുന്ന ചില നിയമങ്ങൾ ഒഴിവാക്കിക്കൊണ്ട് ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെൻറ് ആക്ട് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) കണ്ണൂർ ജില്ലാ കമ്മിറ്റി കളക്ടറേറ്റിന് മുമ്പിൽ സംഘടിപ്പിച്ച ധർണ ഐ എം എ മുൻ ദേശീയ വൈസ് പ്രസിഡണ്ട് ഡോ ബാബു രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
മിതമായ നിരക്കിൽ മികച്ച ചികിത്സ ലഭ്യമാക്കുന്ന ചെറിയ ആശുപത്രികളെയും ക്ലിനിക്കുകളിലും സംരക്ഷിക്കേണ്ടത് സാധാരണക്കാരുടെ ആവശ്യമാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ 1500 ഓളം വരുന്ന ചെറുകിട ആരോഗ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടി എന്നത് ഗൗരവത്തോടെ പൊതുജനം ചർച്ചചെയ്യേണ്ട വിഷയമാണ്. കേരളത്തിലെ മഹാഭൂരിപക്ഷം ജനങ്ങളും സ്വകാര്യ ആരോഗ്യരംഗത്തെ ചികിത്സക്കായി ഉപയോഗപ്പെടുത്തുന്ന സാഹചര്യത്തിൽ അപ്രായോഗികമായ നിയമങ്ങൾ ഉപയോഗിച്ചുകൊണ്ട് അത്തരം ചികിത്സാ കേന്ദ്രങ്ങളെ പ്രയാസപ്പെടുത്തുന്ന നടപടി പ്രതിഷേധാർഹമാണെന്ന് ഐഎംഎ അഭിപ്രായപ്പെട്ടു.
ഐ എം എ ജില്ലാ ചെയർമാൻ മിനി ബാലകൃഷ്ണൻ അധ്യക്ഷനായി. ദേശീയ വൈസ് പ്രസിഡൻറ് ഡോ ആർ രമേശ്, ജില്ലാ കൺവീനർ ഡോ ലതാ മേരി ജോസ്, ഡോ ലളിത് സുന്ദരം, ഡോ സുൽഫിക്കർ അലി, ഡോ ശശിധരൻ, ഡോ സുരേന്ദ്രബാബു, ജോണി സെബാസ്റ്റ്യൻ, ഡോ രഞ്ജിത്ത് പ്രസംഗിച്ചു. ജില്ലയിലെ വിവിധ ബ്രാഞ്ചുകളെ പ്രതിനിധീകരിച്ചുകൊണ്ട് ഡോ മുഹമ്മദ് മുസ്താഖ്, ഡോ സുരേഷ് ബാബു, ഡോ മുകുന്ദൻ, ഡോ നദീം, ഡോ മൊയ്തു പാനൂർ, ഡോ പ്രദീപ് കുമാർ, ഡോ ബീന കണ്ണൂർ, ഡോ രാജേഷ് ഓ ടി, ഡോ അജിത് കുമാർ, ഡോ ജിതിൻ എന്നിവർ പ്രസംഗിച്ചു.