പരിയാരം കുപ്പം പുഴയോരത്ത് അനധികൃത മണൽ ശേഖരം പിടികൂടി

പരിയാരം മുക്കുന്നിൽ കുപ്പം പുഴയോരത്ത് അനധികൃതമായി ശേഖരിച്ച 300 അടി മണൽ റവന്യൂ അധികൃതർ പിടിച്ചെടുത്തു

 

വില്ലേജ് ഓഫീസർ പി.വി.വിനോദിൻ്റെ നേതൃത്വത്തിലാണ് പിടിച്ചെടുത്തത്

തളിപ്പറമ്പ: പരിയാരം മുക്കുന്നിൽ കുപ്പം പുഴയോരത്ത് അനധികൃതമായി ശേഖരിച്ച 300 അടി മണൽ റവന്യൂ അധികൃതർ പിടിച്ചെടുത്തു പരിയാരം പോലീസിൽ നിന്ന് അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് പരിയാരം വില്ലേജ് ഓഫീസർ പി.വി.വിനോദിൻ്റെ നേതൃത്വത്തിലാണ് പിടിച്ചെടുത്തത്. റെയ്ഡിന് പരിയാരം എസ്.ഐ രാജേഷ്, സ്പെഷൽ വില്ലേജ് ഓഫീസർ സി ഹാരിസ്, വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് എ.പി.മനോജ് തുടങ്ങിയവർ നേതൃത്വം നല്കി. പിടിച്ചെടുത്ത മണൽ തളിപ്പറമ്പ താലൂക്ക് ഓഫീസിലെത്തിച്ചു.