അനധികൃത മണൽ കടത്ത്: തളിപ്പറമ്പിൽ മിനിലോറി പിടികൂടി

 അനധികൃതമായി പുഴമണല്‍ കടത്തുന്ന മിനിലോറി പോലീസ് പിടികൂടി.ഇന്നലെ വൈകുന്നേരം 3.30 ന് തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ പട്രോളിങ്ങിനിടെയാണ് മംഗലശേരി ഭാഗത്തുനിന്നും പറപ്പൂലിലേക്ക് അമിതവേഗതയില്‍ പോകുകയായിരുന്ന കെ.എല്‍-18 ഡി-0206 മിനിലോറി പിടികൂടിയത്.
 

തളിപ്പറമ്പ്: അനധികൃതമായി പുഴമണല്‍ കടത്തുന്ന മിനിലോറി പോലീസ് പിടികൂടി.ഇന്നലെ വൈകുന്നേരം 3.30 ന് തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ പട്രോളിങ്ങിനിടെയാണ് മംഗലശേരി ഭാഗത്തുനിന്നും പറപ്പൂലിലേക്ക് അമിതവേഗതയില്‍ പോകുകയായിരുന്ന കെ.എല്‍-18 ഡി-0206 മിനിലോറി പിടികൂടിയത്.

നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ ദൂരെമാറി നിര്‍ത്തിയ ലോറിയില്‍ നിന്നും ഡ്രൈവര്‍ ഓടിരക്ഷപ്പെടുകയായിരുന്നു.എ.എസ്.ഐ ഷിജോ അഗസ്റ്റിന്‍, സീനിയര്‍ സി.പി.ഒ അരുണ്‍കുമാര്‍ എന്നിവരും എസ്.ഐയോടൊപ്പം ഉണ്ടായിരുന്നു.