അമൃത കേളകത്തിന് ഇടശേരി പുരസ്കാരം
Updated: May 4, 2025, 19:48 IST
കണ്ണൂർ : കേരള അഡ്വക്കേറ്റ് ക്ലർക്സ് അസോസിയേഷൻ ഏർപ്പെടുത്തിയ ഇടശ്ശേരി പുരസ്കാരം അമൃത കേളകത്തിന്റെ 'രണ്ടിലകൾ ജീവിക്കാൻ തുടങ്ങുമ്പോൾ' എന്ന കവിതാ സമാഹാരം അർഹമായി. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്കാരം.
തലശ്ശേരി ബ്രണ്ണൻ കോളജിലെ ഗവേഷണവിദ്യാർഥിനിയാണ് അമൃത. മെയ് 9ന് എറണാകുളം ടൗൺഹാളിൽ മന്ത്രി വി.എൻ വാസവൻ പുരസ്കാരം നൽകും