കണ്ണൂരിൽ സ്‌കൂട്ടർ യാത്രയ്ക്കിടെ യുവതിയെ അപായപ്പെടുത്താൻ ശ്രമം: ഭർത്താവിനെതിരെ കേസെടുത്തു
സ്കുട്ടറിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ അപായപ്പെടുത്താൻ ശ്രമിച്ചതിന് ഭർത്താവിനെതിരെ തലശേരി പൊലീസ് കേസെടുത്തു.
May 12, 2026, 08:55 IST
ധർമ്മടം: സ്കുട്ടറിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ അപായപ്പെടുത്താൻ ശ്രമിച്ചതിന് ഭർത്താവിനെതിരെ തലശേരി പൊലീസ് കേസെടുത്തു. ധർമടം ചാത്തോടം ഭാഗത്തെ കണ്ടത്തിൽ വീട്ടിൽ കെ റസീന (34) യുടെ പരാതി യിൽ മമ്പറം കിണവക്കൽ കപ്പാറയിലെ പുതിയപുരയിൽ പി പി മഹറൂഫിനെതിരെയാണ് കേസെടുത്തത്.
സ്‌കൂട്ടറിൽ യാത്രചെയ്യുന്നതിനിടെ ബലമായി പിൻസീറ്റിൽ കയറി ഇരുന്നശേ ഷം ഹാൻഡിൽ പിടിച്ചുതിരിച്ച് സ്‌കൂട്ടർ വീഴ്ത്തി പരിക്കേൽപ്പി ച്ചെന്നാണ് പരാതി.തലശേരി ഗുഡ്‌സ് ഷെഡ് റോ ഡിലെ ഫോറസ്റ്റ് ഓഫീസിന് സമീപമാണ് സംഭവം. തലയ് ക്കും കൈ കാലുകൾക്കും പരി ക്കേറ്റ റസീന തലശേരി സഹക രണ ആശുപത്രിയിൽ ചികിത്സ തേടി. കുടുംബ പ്രശ്നത്തെ തുട ർന്ന് ഒന്നര വർഷമായി ഇവർ വേർപിരിഞ്ഞ് കഴിയുകയാണ്.