യാത്രക്കാർക്ക് അപകടക്കെണിയൊരുക്കി അഞ്ചരക്കണ്ടി റോഡരികിലെ വൻ കുഴി
Mar 30, 2025, 18:19 IST
അഞ്ചരക്കണ്ടി : മട്ടന്നൂർ - അഞ്ചരക്കണ്ടി റോഡിലെ അഞ്ചരക്കണ്ടി ബസ് സ്റ്റാൻഡിന് സമീപമുള്ള റോഡരികിലെ വൻ കുഴി വാഹന- കാൽനട യാത്രക്കാർക്ക് അപകട ഭീഷണിയൊരുക്കുന്നു. റോഡരികിലെ ഇറക്കത്തിൽ മട്ടന്നൂർ ഭാഗത്തുനിന്നും വരുന്നവർക്കാണ് റോഡരികിലെ വൻ ഗർത്തം അപകടക്കെണിയൊരുക്കുന്നത്.
നിത്യേനെ നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. സ്വകാര്യ ബസുകൾ, സ്കുൾ വാഹനങ്ങൾ, വിമാനതാവളത്തിലേക്കുള്ള വാഹനങ്ങൾ എന്നിവ ഇതുവഴിയാണ് സഞ്ചരിക്കുന്നത്. അപകടങ്ങൾക്ക് കാത്തു നിൽക്കാതെ അടിയന്തിരമായി ഈ കാര്യത്തിൽ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.