കണ്ണൂരിൽ കനത്ത പോളിംഗ് മുന്നേറ്റം; 8 മണിക്കൂറിൽ 62.11% വോട്ട് രേഖപ്പെടുത്തി

കേരള നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കണ്ണൂർ ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ജില്ലയിൽ വോട്ടർമാരുടെ ശക്തമായ പങ്കാളിത്തമാണ് രേഖപ്പെടുന്നത്.

 

കണ്ണൂർ: കേരള നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കണ്ണൂർ ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ജില്ലയിൽ വോട്ടർമാരുടെ ശക്തമായ പങ്കാളിത്തമാണ് രേഖപ്പെടുന്നത്.

വോട്ടെടുപ്പ് ആരംഭിച്ച് എട്ട് മണിക്കൂർ പിന്നിടുമ്പോൾ തന്നെ 61.60 ശതമാനം പോളിംഗ് രേഖപ്പെടുത്തി. രാവിലെ മുതൽ തന്നെ പോളിംഗ് കേന്ദ്രങ്ങളിൽ വോട്ടർമാരുടെ നീണ്ട നിരകൾ കാണപ്പെട്ടു. സ്ത്രീകളും മുതിർന്നവരും യുവാക്കളും ഒരുപോലെ ആവേശത്തോടെ വോട്ട് ചെയ്യാൻ എത്തുന്ന കാഴ്ചയാണ് ജില്ലയിൽ കാണുന്നത്.ശേഷിക്കുന്ന സമയത്തും വോട്ടിംഗ് ശതമാനം ഇനിയും ഉയരുമെന്നാണ് പ്രതീക്ഷ.