ഇനിയും എത്രയോ അങ്കത്തിന് ബാല്യം :കണ്ണൂരിൽ കളം നിറഞ്ഞ് കടന്നപ്പള്ളിയുടെ പര്യടനം
കണ്ണൂർ നഗരം ഇളക്കിമറിച്ചു എൽഡിഎഫ് സ്ഥാനാർഥി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ തെരഞ്ഞെടുപ്പ് പര്യടനം പുരോഗമിക്കുന്നു. കണ്ണൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലുമായിരുന്നു തിങ്കളാഴ്ചത്തെ
കണ്ണൂർ : കണ്ണൂർ നഗരം ഇളക്കിമറിച്ചു എൽഡിഎഫ് സ്ഥാനാർഥി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ തെരഞ്ഞെടുപ്പ് പര്യടനം പുരോഗമിക്കുന്നു. കണ്ണൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലുമായിരുന്നു തിങ്കളാഴ്ചത്തെ പര്യടനം.സിറ്റി ബർണശ്ശേരി കണ്ണൂർനഗരം, എളയാവൂർ ഭാഗങ്ങളിലെല്ലാം വമ്പിച്ച സ്വീകരണമാണ് ലഭിച്ചത്. പഴയ ബസ് സ്റ്റാൻ്റിൽ കളരിപ്പയറ്റോടെയായിരുന്നു വരവേൽപ്പ്.
കളരി അഭ്യാസികൾക്കാപ്പം വാളും പരിചയുമേന്തി ഫോട്ടോ വിന് നിൽക്കാനും സ്ഥാനാർത്ഥി സമയം കണ്ടെത്തി. നിരവധി തെരഞ്ഞെടുപ്പ് അങ്കങ്ങൾ ജയിച്ച കടന്നപ്പള്ളിവാൾ പയറ്റ് നടത്താത്തത് സമയ കുറവ് കൊണ്ടാണെന്ന് പറഞ്ഞു കൊണ്ടാണ് പിൻമാറിയത്. അതിനിടെയിൽ ചില്ലറ അഭ്യാസങ്ങൾ കളരിപ്പയറ്റുകാർക്കൊപ്പം കോർക്കാനും മറന്നില്ല.
സ്ഥാനാർത്ഥി എത്തുന്നതിന് മുമ്പ് നടക്കുന്ന പൊതുയോഗങ്ങളിൽ ഓരോ പ്രദേശത്തെയും വികസനം പൈലറ്റ് വാഹനത്തിലെ പ്രാസംഗികർ ചൂണ്ടിക്കാണിക്കുന്നു ണ്ട്. കടന്നപ്പള്ളി എത്തുന്നതോടെ പരിസരമാകെ ആവേശഭരിതമാകുന്നു.വാദ്യഘോഷങ്ങൾ ഉയരുന്നു. മുത്തുക്കുടകളും പൂക്കളുമായി സ്ത്രികളുംകുട്ടികളും വരവേൽക്കുമ്പോൾ യുവജനങ്ങൾ മുദ്രാവാക്യത്തിലൂടെ അഭിവാദ്യം നേരുന്നു. പടക്കം പൊട്ടിച്ച് ആഹ്ലാദം പ്രകടിപ്പിക്കുന്നു.
ഓരോത്തരുമായി സൗഹൃദം പുതുക്കിയ ശേഷം ചുരുങ്ങിയ വാക്കുകളിൽ പത്ത് വർഷത്തിനിടയിൽ കണ്ണൂരിലെത്തിയ വികസന പദ്ധതികൾ വിശദമാക്കി കടന്നപ്പള്ളി എൽ ഡി എഫ് സർക്കാരിന് തുടർഭരണം കിട്ടേണ്ടതിൻ്റെ പ്രാധാന്യ പറയുന്നു. തുടർന്ന് വോട്ടിനായി അഭ്യർഥിക്കുന്നു. പുലർച്ചെ അഞ്ചിന് ആയിക്കരയിൽ വോട്ടർമാരെ കണ്ടാണ് പ്രചാരണം തുടങ്ങിയത്.
തിങ്കളാഴ്ച കണ്ണൂക്കരയിൽ നിന്ന് തുടങ്ങിയ പര്യടനം എളയാവൂർ നോർത്തിലെ ജനശക്തികേന്ദ്രത്തിന് സമീപമാണ് സമാപിച്ചത് അണ്ടത്തോട് ,തയ്യിൽ , സിറ്റി,തായത്തെരു, ബർണ്ണശ്ശേരി, എസ്.എൻ.പാർക്ക്, താളിക്കാവ്, ബസ്‌സ്റ്റാന്റ്,കക്കാട് വായനശാല, കണ്ണോത്തുംചാൽ ആറുകണ്ടിമുക്ക് ,കാപ്പിച്ചേരി ദേശോദ്ധാരണ വായനശാല, എടച്ചൊവ്വ പുലരിസ്‌റ്റോർ, അതിരകം ഭഗത്‌സിംഗ് കോർണർ, ഐഎംടിസ്‌കൂൾ, എന്നിവിടങ്ങളിലായിരുന്നു സ്വീകരണം.
കെ പി സഹദേവൻ, കെ പി സുധാകര ൻ ,യു ബാബു ഗോപിനാഥൻ,ഇപിആർ വേശാല,എൻ ബാലകൃഷ്ണൻ, പി മൊഹസീന, വെള്ളോറ രാജൻ. രാഗേഷ് മന്ദമ്പേത്ത് , പി അജയകുമാർ,വൈഷ്ണവ് മഹീന്ദ്രൻ, കെ പി പ്രശാന്ത്,പി മമ്മൂട്ടി, സി ധീരജ്, കെ കെ ജയപ്രകാശ്, കെ ഷഹറാസ് ,എം പി അനിൽകുമാർ,അസ്ലം പിലാക്കൽ, കെ വി ദിനേശൻ, സി ടി ശ്രീശൻ എന്നിവർ സംസാരിച്ചു.