വീടുകയറി മോഷണം: ബിഹാർ സ്വദേശി കണ്ണൂർ ടൌൺ പോലീസിന്റെ പിടിയിൽ
പാറക്കണ്ടിയിൽ വീട്ടിൽ അതിക്രമിച്ചു കയറി മൊബൈൽ ഫോണും 68.82 ഗ്രാം തൂക്കമുള്ള വെള്ളി ആഭരണവും കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ. ബിഹാർ മധുബാനി ജില്ലാ സ്വദേശിയായ മുഹമ്മദ് യാസിനെയാണ് (20) കണ്ണൂർ ടൗൺ പോലീസ് പിടികൂടിയത്.
കണ്ണൂർ: പാറക്കണ്ടിയിൽ വീട്ടിൽ അതിക്രമിച്ചു കയറി മൊബൈൽ ഫോണും 68.82 ഗ്രാം തൂക്കമുള്ള വെള്ളി ആഭരണവും കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ. ബിഹാർ മധുബാനി ജില്ലാ സ്വദേശിയായ മുഹമ്മദ് യാസിനെയാണ് (20) കണ്ണൂർ ടൗൺ പോലീസ് പിടികൂടിയത്.
ഒക്ടോബർ നാലാം തീയതി വൈകുന്നേരത്തോടെ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിലെ പാറക്കണ്ടിയിൽ ഒരു സ്ത്രീയുടെ വീടിന്റെ അടുക്കള വാതിലിൻ്റെ ഓടാമ്പൽ തള്ളി നീക്കിവാതിൽ തകർത്താണ് പ്രതി മോഷണം നടത്തിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും ശാസ്ത്രീയമായ അന്വേഷണത്തിലൂടെയുമാണ് പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. കണ്ണൂർ നിക്ഷാൻ ഇലക്ട്രോണിക്സിനു സമീപത്ത് വച്ചാണ് പ്രതിയെ പിടികൂടിയത്,
കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ബി.വി. വിജയ ഭരത് റെഡ്ഡി ഐ.പി.എസ്, കണ്ണൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ആസാദ് എം.പി, കണ്ണൂർ ടൗൺ ഇൻസ്പെക്ടർ മഹേഷ് കണ്ടംബേത്ത് എന്നിവരുടെ മേൽനോട്ടത്തിൽ എസ്.ഐ വിനോദ് കുമാർ, എസ്.സി.പി.ഒ ബൈജു, സി.പി.ഒമാരായ റിനീഷ്, യൂസഫ്, ശ്യാംജിത് കെ., അഭിഷേക് സി. എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉള്ളത്.