പയ്യന്നൂരിൽ വീട് കുത്തി തുറന്ന് സ്വർണവും പണവും കവർന്നു
പയ്യന്നൂരില്‍ വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച, 10 ലക്ഷം രൂപ വിലമതിക്കുന്ന 13.5 പവന്‍ സ്വര്‍ണ്ണവും 5000 രൂപയും നഷ്ടപ്പെട്ടു.
പയ്യന്നൂര്‍ സുരഭിനഗറില്‍ മഠത്തുംപടി വീട്ടില്‍ രമേശന്റെ ഭാര്യ കെ.സുപ്രിയയുടെ(48)വീട്ടിലാണ് കവര്‍ച്ച നടന്നത്.
May 14, 2025, 10:51 IST
പയ്യന്നൂര്‍: പയ്യന്നൂരില്‍ വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച, 10 ലക്ഷം രൂപ വിലമതിക്കുന്ന 13.5 പവന്‍ സ്വര്‍ണ്ണവും 5000 രൂപയും നഷ്ടപ്പെട്ടു.
പയ്യന്നൂര്‍ സുരഭിനഗറില്‍ മഠത്തുംപടി വീട്ടില്‍ രമേശന്റെ ഭാര്യ കെ.സുപ്രിയയുടെ(48)വീട്ടിലാണ് കവര്‍ച്ച നടന്നത്.മെയ്-11 ന് 12.45 നും 13 ന് വൈകുന്നേരം 3.20 നും ഇടയിലായിരുന്നു സംഭവം നടന്നതെന്ന് കരുതുന്നു.
വീട്ടുകാര്‍ ഇല്ലാത്തസമയത്ത് തെക്കുഭാഗത്തെ ചെറിയ ഗേറ്റ് തുറന്ന് വീട്ടുവളപ്പില്‍ എത്തിയ മോഷ്ടാക്കള്‍ കിടപ്പുമുറിക്ക് സമീപത്തെ ഗ്രില്‍സ് തകര്‍ത്ത് അകത്തുകടന്ന് ഷെല്‍ഫില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങളും പണവും മോിക്കുകയായിരുന്നു.സുരഭിയുടെ പരാതിയില്‍ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്.