കണ്ണൂർ സിറ്റിയിലെ വീട്ടിൽ നിന്നും ആറര പവൻ കവർന്ന ഹോം നേഴ്സ് അറസ്റ്റിൽ

കണ്ണൂർ സിറ്റിയിലെ വീട്ടിൽ നിന്നും ആറര പവൻ മോഷണം നടത്തിയ കേസിലെ പ്രതിയായ ഹോം നേഴ്സിനെ  പൊലിസ് പിടികൂടി.

 

കണ്ണൂർ : കണ്ണൂർ സിറ്റിയിലെ വീട്ടിൽ നിന്നും ആറര പവൻ മോഷണം നടത്തിയ കേസിലെ പ്രതിയായ ഹോം നേഴ്സിനെ  പൊലിസ് പിടികൂടി.വെറ്റിലപ്പള്ളി വയൽ  നൗഷാദ് മൻസിലിൽ ഈ കഴിഞ്ഞ പതിമൂന്നാം തീയതി  ആറര പവൻ സ്വർണ്ണം മോഷണം നടത്തിയ കേസ്സിൽ പ്രതിയെ സിറ്റി ഇൻസ്പക്ടർ സനിൽ കുമാറിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പാലക്കാട് വച്ച് അറസ്റ്റ് ചെയ്തു. 

മോഷണ നടത്തിയ ശേഷം വീട്ടിൽ നിന്നും മുങ്ങിയ ഹോം നഴ്സിനെ ലക്ഷ്യമാക്കി നടത്തിയ പഴുതടച്ച അന്വേഷണത്തിനൊടുവിൽ നിരവധി കേസുകളിൽ പ്രതിയായ പാലക്കാട് സ്വദേശിനി മഹേശ്വരി(44)യെയാണ്കണ്ണൂർ സിറ്റി  എസ്.ഐ ബോസ് കൊച്ചു മലയിലും സംഘവും പാലക്കാട് വച്ച് ഇന്ന്  രാവിലെ അറസ്റ്റ് ചെയ്തത്.സമാനമായ പത്തോളം കേസുകളിൽ പ്രതിയായ മഹേശ്വരി പല പല പേരുകളിൽ കേരളത്തിലെ വിവിധ ജില്ലകളിൽ ഹോം നഴ്സിംഗ് ഏജൻസിയിലൂടെ ഹോം നഴ്സായി കിടപ്പു രോഗികളെ പരിചരിക്കാനായി നിൽക്കുകയും ' ചുരുങ്ങിയ ദിവസത്തിനുള്ളിൽ വീട്ടുകാരുടെ വിശ്വാസം പിടിച്ചു പറ്റുന്നു. പിന്നീട്  കിട്ടിയ സന്ദർഭമുപയോഗിച്ച് സ്വർണ്ണാഭരണങ്ങൾ മോഷണം ചെയ്ത് കടന്നുകളയുകയാണ് പതിവ്. 

ഈ കഴിഞ്ഞ നവംബർ11 തിയ്യതി വെറ്റിലപ്പള്ളി വയലിലെ നൗഷാദ് മൻസിലിലെ അസ്മാബിയെ പരിചരിക്കാനെത്തിയ മഹേശ്വരി ദീപ എന്ന പേരിൽ ജോലിക്ക് പ്രവേശിക്കുകയും 13 തിയ്യതി ഉച്ചയ്ക്ക് 1 മണിയോടെ പോസ്റ്റോഫീസിൽ പോകണമെന്ന് പറഞ്ഞ് വീട്ടുകാരെ  വിശ്വസിപ്പിച്ച് ആറര പവൻ സ്വർണ്ണാഭരണങ്ങളുമായ് കടന്നു കളയുകയായിരുന്നു.  ഫോൺ സ്വിച്ച് ഓഫ് ചെയ്ത് പ്രതിയെ കണ്ടെത്താൻ പോലീസ് വളരെയധികം ബുദ്ധിമുട്ടി. പ്രതിയെ കണ്ടെത്തുന്നതിനേക്കാൾ മോഷണം ചെയ്ത സ്വർണ്ണാഭരണങ്ങൾ  കൂടി കണ്ടെത്തണമെന്ന വാശിയിലായിരുന്നു സിറ്റി ഇൻസ്പെക്ട്ടറും അന്വേഷണസംഘവും . ഇന്ന് പുലർച്ചെ പാലക്കാട് വച്ച് അറസ്റ്റ് ചെയ്ത പ്രതിയുടെ കൈയ്യിൽ നിന്നും തന്ത്രപരമായ നീക്കത്തിലൂടെ കളവുമുതലിൽ നിന്നും ഭൂരിഭാഗവും കണ്ടെത്താൻ സാധിച്ചു .

സിറ്റി ഇൻസ്പെക്ടർ കെ. സനിൽ കുമാറിനെ കൂടാതെ SI മാരായ ധന്യാ കൃഷ്ണൻ, ബോസ് കൊച്ചു മലയിൽ, രാജീവൻ, എ.എസ്.ഐ മാരായ രഞ്ചിത്ത്. സി, മുഹമ്മദ്, സി.പി.ഒ ജിതേഷ്, വിനീഷ്, ഷിജില എന്നിവരും ഉണ്ടായിരുന്നു.