രാഷ്‌ട്രപതിയുടെ സന്ദർശനം; വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം കണ്ണൂരിലെ മൂന്ന് സബ് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി
ഏഴിമല നാവിക അക്കാദമിയിലെ പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുക്കുന്നതിനായി നാളെ (നവംബര്‍ 27) ജില്ലയിലെത്തുന്ന രാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പയ്യന്നൂര്‍, ത
Updated: Nov 26, 2026, 22:44 IST
കണ്ണൂർ: ഏഴിമല നാവിക അക്കാദമിയിലെ പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുക്കുന്നതിനായി നാളെ (നവംബര്‍ 27) ജില്ലയിലെത്തുന്ന രാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പയ്യന്നൂര്‍, തളിപ്പറമ്പ്, മട്ടന്നൂര്‍ വിദ്യാഭ്യാസ ഉപജില്ലകളിലെ സ്‌കൂളുകള്‍ക്ക് ഉച്ചയ്ക്കു ശേഷം അവധി നല്‍കാന്‍ ജില്ലാ കലക്ടര്‍ വിദ്യാഭ്യാസ ഉപഡയരക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
രാഷ്ട്രപതിയുടെ വാഹനവ്യൂഹം കടന്നുപോകുന്ന മട്ടന്നൂര്‍, വായന്തോട്, ചാലോട്, കൊളോളം, വടുവന്‍കുളം, ചട്ടുകപ്പാറ, ചെറുവത്തലമൊട്ട, മയ്യില്‍ ടൗണ്‍, ചെക്യാട്ടുകാവ്, നണിച്ചേരി പാലം, തൃച്ചംബരം, പൂക്കോത്ത്‌നട, തളിപ്പറമ്പ് ടൗണ്‍, പയ്യന്നൂര്‍, പെരുമ്പ, രാമന്തളി ഭാഗങ്ങളില്‍ സ്ഥിതി ചെയ്യുന്ന സ്‌കൂളുകള്‍ക്കാണ് അവധി ബാധകം.