പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (04-08-2026) അവധി;
പ്രൊഫഷണൽ കോളജുകൾക്ക് അവധി ബാധകമല്ല

പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (04-08-2026) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. 

 

തളിപ്പറമ്പ : പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (04-08-2026) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. 

ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍ ഉള്‍പ്പെടെയുള്ളവ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. എന്നാൽ, പ്രൊഫഷണൽ കോളജുകൾക്ക് അവധി ബാധകമല്ല. ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിക്കുന്ന പ്രൊഫഷണൽ കോളജുകൾക്ക് അവധിയായിരിക്കും. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. ​മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.