ഏകതയും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി കേരളത്തിലെ ഹൈന്ദവ സമൂഹം ജാഗരൂകരാകണം: വത്സന്‍ തില്ലങ്കേരി 

കേരളത്തിലെ ഹൈന്ദവ സമൂഹം  വലിയ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും എന്നാല്‍ സദാസമയസവും സമൂഹത്തിന്റെ ഏകതയും സുരക്ഷയും ഉറപ്പു വരുത്താന്‍ ജാഗരൂകരാകേണ്ടതുണ്ടെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് വത്സന്‍  തില്ലങ്കേരി പറഞ്ഞു.
 
Hindu community in Kerala should be vigilant to ensure unity and security: Valsan Thillankeri

കണ്ണൂര്‍: കേരളത്തിലെ ഹൈന്ദവ സമൂഹം  വലിയ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും എന്നാല്‍ സദാസമയസവും സമൂഹത്തിന്റെ ഏകതയും സുരക്ഷയും ഉറപ്പു വരുത്താന്‍ ജാഗരൂകരാകേണ്ടതുണ്ടെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് വത്സന്‍  തില്ലങ്കേരി പറഞ്ഞു. ഉറങ്ങേണ്ടവരല്ല, ഉണര്‍ന്നിരിക്കേണ്ടവരാണ് നമ്മളെന്നും പരിവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരലാവണം നമ്മുടെ പ്രവര്‍ത്തിയെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിനെതിരെ ഉയര്‍ന്നുവരുന്ന എല്ലാത്തിനേയും ചോദ്യം ചെയ്യണം. കണ്ണൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ നടന്ന ഹിന്ദു ഐക്യവേദി ജില്ലാ പ്രതിനിധി സമ്മേളനത്തിന്റെ സമാപന സഭയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

ഹിന്ദു സമൂഹത്തിലെ പ്രത്ത്രോധത്തിന്റെയപം ഉണര്‍വ്വിന്റെയും പ്രസ്ഥാനമാണ് ഹിന്ദു ഐക്യവേദി. ഹിന്ദു സമൂഹത്തിനെതിരെയുളള പരിചയായി പ്രസ്ഥാനം നിലകൊളളുകയാണ്. ഹൈന്ദവ വിശ്വാസികളുടെ ആചാരങ്ങളെ അനുഷ്ഠാനങ്ങളെ ഇത്രയുംകാലം ശ്രമിച്ചിട്ടും ആര്‍ക്കും തകര്‍ക്കാന്‍ സാധിച്ചിട്ടില്ല. അതി നിലനിര്‍ത്തേണ്ടത് ഓരോ ഹിന്ദുവിന്റെയും ധര്‍മ്മമാണ്. സമാജോത്സവങ്ങളില്‍ സജീവമായ പങ്കാളിത്തം സംഘടനാ പ്രവര്‍ത്തകര്‍ക്കുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു